ലൂര്‍ദിലെ 70- ാമത്തെ അത്ഭുതം സ്ഥിരീകരിച്ചു

ലൂര്‍ദിലെ  70- ാമത്തെ അത്ഭുതം സ്ഥിരീകരിച്ചു

പാ​​​രീ​​​സ്: ലോ​​കപ്ര​​ശ​​സ്ത മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​നകേ​​ന്ദ്ര​​മാ​​യ ലൂ​​​ർ​​ദി​​ൽ ന​​​ട​​​ന്ന 70-ാമ​​​ത്തെ അ​​​ദ്ഭു​​​തം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബ​​​ർ​​​ണദീത്ത് മൊ​​​റി​​​യൗ എ​​​ന്ന ഫ്ര​​​ഞ്ച് ക​​​ന്യാ​​​സ്ത്രീ യുടെ സുഷ്മുന നാഡിക്കേറ്റ ക്ഷതമാണ് സുഖമായത്. നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​കം ക ടുത്ത വേദന സഹിച്ച സിസ്റ്ററിന്‍റെ രോഗസൗഖ്യം വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ത്തി​​​നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

ലൂ​​ർ​​ദി​​ലെ​​ത്തി​​യ നി​​ര​​വ​​ധി തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് അ​​ദ്ഭു​​ത രോ​​ഗ​​ശാ​​ന്തി​​യും മ​​റ്റ് അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം ല​​ഭി​​ക്കു​​ന്ന എ​​ഴു​​പ​​താ​​മ​​ത്തെ അ​​ദ്ഭു​​ത​​മാ​​ണി​​ത്.

You must be logged in to post a comment Login