മകന്‍ വഴി മാനസാന്തരപ്പെട്ട ഒരു അമ്മയുടെ കഥ

മകന്‍ വഴി മാനസാന്തരപ്പെട്ട ഒരു അമ്മയുടെ കഥ

സാധാരണയായി വഴി തെറ്റിപോയ മക്കളെ പ്രാര്‍ത്ഥന കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും അമ്മമാരാണ് തിരിച്ചുപിടിക്കുന്നത്. എന്നാല്‍ ഇവിടെ വഴിതെറ്റി ജീവിക്കുന്ന അമ്മയെ നന്മയുടെയും സ്‌നേഹത്തിന്റെയും പാതയിലേക്ക് മടക്കിക്കൊണ്ടുവന്നിരിക്കുന്നത് ഒരു മകനാണ്. അസാധാരണമായ ഒരു ജീവിതകഥയാണ് ഇത്.

ലൂസ് കാപോണ്‍ഗ്രോ എന്ന അമ്മയുടെയും മകന്റെയും കഥയാണ് ഇത്. ലൂസ് തൊണ്ണൂറുകളില്‍ ഇറ്റലിയിലെ പോണ്‍ മേഖലയില്‍ നിറഞ്ഞുനിന്ന ഒരു താരമായിരുന്നു. ഏതാണ്ട് 17 വര്‍ഷം താന്‍ അപ്രകാരം ജീവിച്ചുവെന്നാണ് ഒരു അഭിമുഖത്തില്‍ ലൂസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 20 വര്‍ഷമായി അത്തരമൊരു ജീവിതത്തില്‍ നിന്ന് താന്‍ വിടപറഞ്ഞിട്ടും. ലൂസ് വ്യക്തമാക്കുന്നു

പതിനഞ്ചാം വയസില്‍ ഒരുവനുമായി പ്രണയത്തിലായി. പിന്നീട് ഈ വ്യക്തിയാണ് ലൂസിന് പോണ്‍ ഏജന്റായി മാറിയതും. സെക്‌സിനെക്കുറിച്ചുള്ള ആകാംക്ഷയായിരുന്നു ഇതിലേക്ക് ആദ്യം നയിച്ചത്. പിന്നീട് അത് പണത്തിന് വേണ്ടിയുള്ള ജോലിയായി മാറി.. അങ്ങനെ പല വര്‍ഷങ്ങള്‍. അതിനിടയില്‍ രണ്ട് കുട്ടികളുമുണ്ടായി.

രണ്ടാമത്തെ കുട്ടിയാണ് ലൂസിന്റെ ജീവിതത്തെ പേരുപോലെ തന്നെ – ലൂസ് എന്ന ഇറ്റാലിയന്‍ വാക്കിന് പ്രകാശം എന്നാണത്രെ അര്‍ത്ഥം- പ്രകാശപൂരിതമാക്കിയത്.

ഒരുദിവസം അവന്‍ ചോദിച്ചു. മമ്മാ മമ്മ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ നമ്മള്‍എല്ലാവരും തെറ്റു ചെയ്യുന്നവരാണ് എന്നായിരുന്നു ലൂസിന്റെ മറുപടി. എങ്കില്‍ ഒരു തെറ്റിന്റെ പേരു പറയൂ. പുകവലി. അമ്മ മറുപടി നല്കി.

മറ്റൊന്നിന്റെ പേര്..

അപ്പോഴാണ് ടേബിളില്‍ ഒരു കാര്‍ഡ് കിടക്കുന്നത് ലൂസ് കണ്ടത്. പോണ്‍ സ്റ്റാര്‍ എന്ന പേരിലുള്ള കാര്‍ഡായിരുന്നു അത്. അപ്പോള്‍ ലൂസിന് അത് സമ്മതിക്കേണ്ടിവന്നു.

അതെ, ഞാനൊരു പോണ്‍ സ്‌ററാറാണ്. അമ്മ ഇക്കാര്യം പറയുന്നതിന് മുമ്പ് തന്നെ മകന്‍ ഇതറിഞ്ഞിരുന്നുവെന്നത് വേറെ കാര്യം.കാരണം സ്‌കൂളിലെ കൂട്ടുകാര്‍ ഇത്തരം സൈറ്റുകള്‍ കണ്ടിട്ടുള്ളവരായിരുന്നു.

നിനക്ക് അത് വേദനയുണ്ടാക്കിയോ മോനേ എന്ന് അമ്മ ചോദിച്ചു.

ആദ്യം എനിക്ക് അങ്ങനെ തോന്നി. പിന്നെ എനിക്ക് തോന്നി. എല്ലാവരും തെറ്റു ചെയ്യുന്നവരാണല്ലോ. പക്ഷേ അമ്മേ ഞാന്‍ ഇപ്പോഴും അമ്മയെ സ്‌നേഹിക്കുന്നു. അമ്മ എന്താണോ അതായിക്കൊണ്ടുതന്നെ.

ഈ വാക്കുകളാണ് ലൂസിന്റെ ജീവിതത്തിന്റെ അതുവരെയുള്ള ഗതികളെ തിരിച്ചുവിട്ടത് ഇതെന്റെ രണ്ടാം ജീവിതമാണ്. ലൂസ് പറയുന്നു.

You must be logged in to post a comment Login