മദ്യവിമോചനയാത്ര നാളെ എറണാകുളത്ത്

മദ്യവിമോചനയാത്ര നാളെ എറണാകുളത്ത്

കൊച്ചി: മദ്യനയത്തിനും മദ്യവിപത്തിനുമെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ നയിക്കുന്ന ”വിമോചനയാത്ര” നവംബര്‍ 24 ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ അറിയിച്ചു.

നവംബര്‍ 24 ന് രാവിലെ 8 ന് പാലാരിവട്ടം പി.ഒ.സി.യില്‍ വിമോചന യാത്രക്ക് സ്വീകരണം നല്‍കും. 9.20 ന് തോപ്പുംപടി ഔവര്‍ ലേഡീസ് ഹയര്‍ സെക്കണ്ടറി സ്‌കളില്‍ കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിലും 10.30 ന് ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ സ്‌കൂളില്‍ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കും. എറണാകുളം-അങ്കമാലി അതിരൂപത യുടെ നേതൃത്വത്തില്‍ അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 ന് സ്വീകരണം നല്‍കും.

തുടര്‍ന്ന് ഡി പോള്‍ സ്‌കൂള്‍ അങ്കമാലി, ജനസേവ ശിശുഭവന്‍, മേയ്ക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അങ്കമാലി റയില്‍വേ സ്റ്റേഷന്‍ കവലയില്‍ വൈകിട്ട് 5.30 ന് മദ്യവിരുദ്ധ മഹാസമ്മേളനം നടക്കും.

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പുമാരായ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍, മാര്‍ തോമസ് ചക്യേത്ത്, മാര്‍ മാത്യു വാണിയേകിഴക്കേല്‍, ഡോ.ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ജാഥാ ക്യാപ്റ്റന്മാരായ ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍, അഡ്വ.ചാര്‍ളിപോള്‍, പ്രസാദ് കുരുവിള, റോജി എം. ജോണ്‍ എം.എല്‍.എ., ബസിലിക്ക റെക്ടര്‍ ഡോ.കുര്യാക്കോസ് മുണ്ടാടന്‍, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

You must be logged in to post a comment Login