ശത്രുവിനോട് കണക്ക് ചോദിക്കുമെന്ന് പറയുന്നത് മാഫിയ പ്രാര്‍ത്ഥന

ശത്രുവിനോട് കണക്ക് ചോദിക്കുമെന്ന് പറയുന്നത് മാഫിയ പ്രാര്‍ത്ഥന

വത്തിക്കാന്‍: ശത്രുക്കളെ സ്‌നേഹിക്കുകയും തങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ് ദൈവത്തെ പോലെ പരിപൂര്‍ണ്ണരായിരിക്കുന്നതിന് ക്രൈസ്തവര്‍ അനുവര്‍ത്തിക്കേണ്ട രഹസ്യമെന്ന് മാര്‍പാപ്പ. ഇന്നലെ സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

നമ്മുടെ ശത്രുക്കളെ അനുഗ്രഹിക്കുന്നതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുക, അവരെ സ്‌നേഹിക്കാന്‍ പരിശ്രമിക്കുക, നാം ശത്രുക്കളോട് പൊറുക്കേണ്ടതും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അത്ര എളുപ്പമല്ല എന്നും മാര്‍പാപ്പ വ്യക്തമാക്കി. പക്ഷേ അത് നാം പാലിക്കേണ്ട വ്യവസ്ഥയാണ്. നമ്മെ നശിപ്പിക്കാന്‍ ആഗ്രഹി്ക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നതിനായി എന്തിന് പ്രാര്‍ത്ഥിക്കണം എന്നത് മനസ്സിലാക്കാന്‍ ഏറെ ദുഷ്‌ക്കരമാണ്.

പക്ഷേ ക്രിസ്തു അത് കുരിശില്‍ കാണിച്ചുതന്നു. നിന്നോട് കണക്ക് ചോദിക്കും എന്ന് ശത്രുവിനോട് പറയുന്നത് മാഫിയാ പ്രാര്‍ത്ഥനയാണ്. എന്നാല്‍ അതിന് പകരം ശത്രുവിനെ അനുഗ്രഹിക്കണമേയെന്നും അവനെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിക്കണമേയെന്നും പ്രാര്‍ത്ഥിക്കുക. അത് ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയാണ്. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login