മെട്രോ അധികാരികള്‍ കുരിശ് പുന:സ്ഥാപിച്ചു

മെട്രോ അധികാരികള്‍ കുരിശ് പുന:സ്ഥാപിച്ചു

മുംബൈ: മാഹീമിലെ 110 വര്‍ഷം പഴക്കമുള്ള കുരിശ് മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പുന: സ്ഥാപിച്ചു. കോളാബാ ബാന്ദ്ര സീപ്‌സ് മെട്രോ 3 കോറിഡോറിന്റെ പുനരുദ്്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിയ കുരിശാണ് മെട്രോ അധികാരികള്‍ പുനസ്ഥാപിച്ചത്.

ആദ്യം കുരിശ് നിന്നിരുന്ന സ്ഥലത്ത് നിന്ന് 20 മീറ്റര്‍ അകലെയായിട്ടാണ് ഇപ്പോള്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്. മതപരമായ പ്രാധാന്യം കണക്കിലെടുത്ത് മെട്രോ അധികാരികള്‍ തങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചതില്‍ മാഹിമിലെ ക്രൈസ്തവര്‍ സന്തോഷം പ്രകടിപ്പിച്ചു. ജൂണ്‍ എട്ടിനാണ് കുരിശ് നീക്കം ചെയ്തിരുന്നത്.

You must be logged in to post a comment Login