മ​ല​ബാ​ർ പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

മ​ല​ബാ​ർ പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

എ​ട​ത്തൊ​ട്ടി: മ​ല​ബാ​ർ പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ന് എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ത​ല​ശേ​രി അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് റി​ന്യൂ​വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പ​ള്ളി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ടി. ​സ​ന്തോ​ഷാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, മോ​ൺ. ഡോ. ​ജോ​സ​ഫ് പാം​പ്ലാ​നി, ഫാ. ​ബി​നോ​യി ക​രി​മ​രു​തു​ങ്ക​ൽ, ഫാ. ​ജോ​യി ചെ​ന്പ​ക​ശേ​രി, ഫാ. ​മാ​ത്യു ആ​ശാ​രി​പ്പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ, സീ​റ്റ്‌ലി ജോ​ർ​ജ് ഫി​യാ​ത്ത് മി​ഷ​ൻ എ​ന്നി​വ​ർ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി റി​ന്യൂ​വ​ൽ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ നേ​തൃ​സം​ഗ​മ​ത്തി​ൽ മ​ല​ബാ​റി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ ശു​ശ്രൂ​ഷ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​വ​രും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മു​ൾ​പ്പെ​ടെ 700 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്നു.

You must be logged in to post a comment Login