87ാമ​ത് പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മ​ത്തി​ന് ഇ​ന്ന് അ​ടൂ​രി​ൽ കൊ​ടി​യേ​റും

87ാമ​ത് പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മ​ത്തി​ന് ഇ​ന്ന് അ​ടൂ​രി​ൽ കൊ​ടി​യേ​റും

അ​ടൂ​ർ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സു​റി​യാ​നി സ​ഭ​യു​ടെ 87ാമ​ത് പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മ​ത്തി​ന് ഇ​ന്ന് അ​ടൂ​രി​ൽ കൊ​ടി​യേ​റും. പു​ന​രൈ​ക്യ​സ​ഭാ സം​ഗ​മ ന​ഗ​റി​ലേ​ക്കു സ​ഭ​യു​ടെ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള പ്ര​യാ​ണ​ങ്ങ​ൾ ഇ​ന്നു വൈ​കു​ന്നേ​രം അ​ടൂ​രി​ലെ​ത്തും.

സ​ഭാ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യെ​ത്തു​ന്ന അ​ന്ത്യോ​ക്യാ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ഗ്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ​യ്ക്കും ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്കും സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടൂ​ർ സെ​ൻ​ട്ര​ൽ മൈ​താ​നി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് അ​ടൂ​ർ തി​രു​ഹൃ​ദ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ കൂ​ദാ​ശ.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യു​വ​ജ​ന​പ്ര​സ്ഥാ​നം (എം​സി​വൈ​എം) നേ​തൃ​ത്വ​ത്തി​ലു​ള്ള പു​ന​രൈ​ക്യ​വി​ളം​ബ​ര റാ​ലി​ക​ൾ വൈ​കു​ന്നേ​രം നാ​ലി​ന് അ​ടൂ​രി​ൽ സം​ഗ​മി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ങ്ക​ൽ നി​ന്ന് അ​തി​രൂ​പ​ത​യി​ൽ നി​ന്നു​ള്ള ദീ​പ​ശി​ഖാ പ്ര​യാ​ണം, മാ​ർ​ത്താ​ണ്ഡം രൂ​പ​ത​യി​ൽ നി​ന്നു​ള്ള വി​ശു​ദ്ധ ബൈ​ബി​ൾ, മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ൽ നി​ന്ന് ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഛായാ​ചി​ത്രം, തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ൽ​നി​ന്ന് യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഛായാ​ചി​ത്രം, പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ൽ നി​ന്ന് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ഛായാ​ചി​ത്രം, ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​ർ രൂ​പ​ത​യി​ൽ നി​ന്ന് പേ​പ്പ​ൽ പ​താ​ക, ബ​ത്തേ​രി രൂ​പ​ത​യി​ൽ നി​ന്ന് കാ​തോ​ലി​ക്കാ പ​താ​ക, മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യി​ൽ നി​ന്ന് എം​സി​വൈ​എം പ​താ​ക, പു​ന ക​ട്കി എ​ക്സാ​ർ​ക്കേ​റ്റി​ൽ നി​ന്ന് പു​ന​രൈ​ക്യ ലോ​ഗോ, ഡ​ൽ​ഹി ഗു​ഡ്ഗാ​വ് രൂ​പ​ത​യി​ൽ നി​ന്ന് എം​സി​വൈ​എം ലോ​ഗോ എ​ന്നി​വ​യാ​ണ് ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടു​വ​രു​ന്ന​ത്.

വി​ളം​ബ​ര​യാ​ത്ര​ക​ൾ സം​യു​ക്ത​മാ​യി വൈ​കു​ന്നേ​രം ആ​റി​ന് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ നി​ന്നു പു​ന​രൈ​ക്യ സ​ഭാ​സം​ഗ​മ വേ​ദി​യാ​യ അ​ടൂ​ർ ഗ്രീ​ൻ​വാ​ലി ക​ണ്‍വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ മാ​ർ ഈ​വാ​നി​യോ​സ് ന​ഗ​റി​ലേ​ക്കു നീ​ങ്ങും. രാ​ത്രി ഏ​ഴി​ന് എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് അ​ന്ത​ർ​ദേ​ശീ​യ ക്വി​സ് മ​ത്സ​രം.

നാ​ളെ സ​ഭ​യു​ടെ അ​ല്മാ​യ, യു​വ​ജ​ന, മാ​തൃ, ബാ​ല അ​ന്ത​ർ​ദേ​ശീ​യ സം​ഗ​മ​ങ്ങ​ൾ വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തീ​ച്ചൂ​ള​യി​ലെ സ​ഭ സം​സാ​രി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ഗ്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ​യു​മാ​യി അ​ഭി​മു​ഖം. 21നു ​മോ​ണ്‍. ഡോ. ​യൂ​ഹാ​നോ​ൻ കൊ​ച്ചു​തു​ണ്ടി​ൽ, മോ​ണ്‍. ഡോ. ​ഗീ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ റ​ന്പാ​ൻ​മാ​രു​ടെ മെ​ത്രാ​ഭി​ഷേ​കം. ഉ​ച്ച​യോ​ടെ സ​ഭാ​സം​ഗ​മം പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

 

You must be logged in to post a comment Login