പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലങ്കരസഭ 25 ലക്ഷം സംഭാവന നല്കി

പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലങ്കരസഭ 25 ലക്ഷം സംഭാവന നല്കി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളജനതയുടെ പുനരധിവാസത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലങ്കര സഭ 25 ലക്ഷം രൂപ സംഭാവന ചെയ്തു. സെപ്തംബറില്‍ നടത്താനുദ്ദേശിച്ചിരുന്ന മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ 88 ാമത് പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ വ്യക്തമാക്കി. ആദ്യഘട്ടമായിട്ടാണ് 25 ലക്ഷം നല്കുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണെന്ന് കര്‍ദിനാള്‍പറഞ്ഞു.

You must be logged in to post a comment Login