സ​ഹാ​യ​ഹ​സ്തവും സ്നേ​ഹ​സ്പ​ർ​ശവുമായി മലങ്കര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​ 559 കോ​ടി രൂ​പ​ ബ​ജറ്റുമായി

സ​ഹാ​യ​ഹ​സ്തവും സ്നേ​ഹ​സ്പ​ർ​ശവുമായി മലങ്കര  ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​ 559 കോ​ടി രൂ​പ​ ബ​ജറ്റുമായി

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് 559 കോടി രൂപയുടെ ബജറ്റ്. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് അംഗീകാരം നല്കിയത്. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരിപ്പിച്ച ബജറ്റിൽ പഴയസെമിനാരി നാലുകെട്ടിന്‍റെയും ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലിന്‍റെയും പുനരുദ്ധാരണം, സഭാ കവി സി.പി. ചാണ്ടി അനുസ്മരണം എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.

വൈദികർക്കായുളള മെഡിക്കൽ ഇൻഷ്വറൻസ് അവരുടെ കുടുബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലമാക്കി. വിദ്യാഭ്യാസ സഹായം, ഭവനസഹായം, വിവാഹസഹായം, ചികിത്സാ സഹായം തുടങ്ങിയ പദ്ധതികൾക്കായി കൂടുതൽ തുക വകകൊളളിച്ചിട്ടുണ്ട്.
അർഹരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ തുടങ്ങിയവയ്ക്കു കൈത്താങ്ങലിനായി സഹായഹസ്തം എന്ന പുതിയ പദ്ധതി ആരംഭിക്കും.

നിർധനരായ കാൻസർ രോഗികൾക്കായുളള സ്നേഹസ്പർശത്തിനു തുക വകയിരുത്തിയിട്ടുണ്ട്.

You must be logged in to post a comment Login