തട്ടിക്കൊണ്ടുപോയ സുവിശേഷപ്രഘോഷകനായ ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യയുടെ അഭ്യര്‍ത്ഥന

തട്ടിക്കൊണ്ടുപോയ സുവിശേഷപ്രഘോഷകനായ ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യയുടെ അഭ്യര്‍ത്ഥന

മലേഷ്യ: സുവിശേഷപ്രഘോഷകനായ ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യയുടെ അഭ്യര്‍ത്ഥന. മുസ്ലീങ്ങളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ഒരു വര്‍ഷം മുമ്പാണ് പാസ്റ്റര്‍ റെയ്മണ്ട് കോഹിനെ മുഖംമൂടിധാരികള്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നായിരുന്നു തട്ടിക്കൊണ്ടുപോയത്. ഒരു മാസത്തിന് ശേഷം അന്വേഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു

ഈ സാഹചര്യത്തിലാണ് ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി ഭാര്യ സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മ രോഗിണിയാണെന്നും മകനെ കാണാതായതിന്റെ വിഷമത്തിലാണെന്നും സഹായാഭ്യര്‍ത്ഥനയില്‍ പറയുന്നു.

You must be logged in to post a comment Login