റെക്ടറുടെ കൊലപാതകം, മുന്‍കപ്യാരെ തെളിവെടുപ്പിനായി മലയാറ്റൂരില്‍ കൊണ്ടുവന്നു

റെക്ടറുടെ കൊലപാതകം, മുന്‍കപ്യാരെ തെളിവെടുപ്പിനായി മലയാറ്റൂരില്‍ കൊണ്ടുവന്നു

മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ.​ ​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് കു​​​ത്തേ​​​റ്റു മ​​രി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​ലാ​​യ മ​​​ല​​​യാ​​​റ്റൂ​​​ർ തേ​​​ക്കും​​​തോ​​​ട്ടം വ​​​ട്ട​​​പ്പ​​​റ​​​ന്പ​​​ൻ ജോ​​​ണി​​​യെ (56) മ​​​ല​​​യാ​​​റ്റൂ​​​രി​​​ൽ കൊ​​​ണ്ടു​​വ​​​ന്നു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റി​​​നാ​​​ണ് സി​​​ഐ സ​​​ജി മാ​​​ർ​​​ക്കോ​​​സ്, എ​​​സ്ഐ എ​​​ൻ.​​​എ. അ​​​നൂ​​​പ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​​ഘം പ്ര​​തി​​യു​​മാ​​യി മ​​​ല​​​യാ​​​റ്റൂ​​​ർ അ​​​ടി​​​വാ​​​ര​​​ത്തെ​​ത്തി​​യ​​ത്.

കു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി ക​​ണ്ടെ​​​ടു​​​ത്ത, അ​​​ടി​​​വാ​​​ര​​​ത്തു​​​ള്ള സ്റ്റാ​​​ളും സ്ഥ​​​ല​​​വും പ്ര​​​തി പോ​​​ലീ​​​സി​​​നു കാ​​​ണി​​​ച്ചു കൊ​​​ടു​​​ത്തു. പ്ര​​തി ​വ​​​ന്ന ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം നി​​​ർ​​​ത്തി​​​യ സ്ഥ​​​ല​​​വും പോ​​​യ​​വ​​​ഴി​​​ക​​​ളും കാ​​ട്ടി​​ക്കൊ​​ടു​​ത്തു.

അ​​​ടി​​​വാ​​​ര​​​ത്തു​​നി​​​ന്നു കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു പോ​​​യ നി​​​ര​​​പ്പ് സ്ഥ​​​ല​​​വും ഒ​​​ന്നാം സ്ഥ​​​ല​​​വും റെ​​​ക്ട​​​റെ കു​​​ത്തി​​​യ സ്ഥ​​​ല​​​വു​​​മെ​​​ല്ലാം കാ​​ണി​​ച്ച​​തോ​​ടെ തെ​​​ളി​​​വെ​​​ടു​​​പ്പ് പൂ​​ർ​​ത്തി​​യാ​​യി. റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് കാ​​​ല​​​ടി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ​​​ത്. പ്ര​​​തി​​​യെ പി​​ന്നീ​​ടു കാ​​​ക്ക​​​നാ​​​ട് ജ​​​യി​​​ലി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​യ​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച കാ​​​ല​​​ടി സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​ച്ച പ്ര​​​തി​​​യെ സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​തീ​​​വ ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

വ​​ൻ​​പോ​​​ലീ​​​സ് സം​​​ഘ​​​വും പ്ര​​​തി​​​യെ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​നാ​​​ണ് റെ​​​ക്ട​​​റാ​​​യ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ല​​​യി​​​ലെ ആ​​​റാം പീ​​​ഡാ​​​നു​​​ഭ​​​വ സ്ഥ​​​ല​​​ത്ത് കു​​​ത്തേ​​​റ്റു മ​​രി​​ച്ച​​ത്.
ര​​​ണ്ടി​​​ന് ഉ​​​ച്ച​​​യോ​​​ടെ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ ഒ​​​ന്നാം സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ഞ്ചി​​​ക്കു​​​ഴി​​​യി​​​ലു​​​ള്ള തോ​​​ട്ട​​​ത്തി​​​ൽ​​നി​​​ന്നു നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പോ​​​ലീ​​​സ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​.

You must be logged in to post a comment Login