മലയാറ്റൂരില്‍ തീര്‍ത്ഥാടക പ്രവാഹം

മലയാറ്റൂരില്‍ തീര്‍ത്ഥാടക പ്രവാഹം

മ​ല​യാ​റ്റൂ​ർ: വി​ശു​ദ്ധ​വാ​രാ​ച​ര​ണം ആ​രം​ഭി​ച്ച​തോ​ടെ അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലും സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലും (​താ​ഴ​ത്തെ പ​ള്ളി) തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് വ​ർ​ധി​ച്ചു. മ​ര​ക്കു​രി​ശു​മേ​ന്തി മ​ല​ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

26, 27, 28 തീ​യ​തി​ക​ളി​ൽ കു​രി​ശു​മു​ടി​യി​ൽ രാ​വി​ലെ 5.30, 6.30, 7.30, 9.30, വൈ​കു​ന്നേ​രം ഏ​ഴ് എന്നീ സമയങ്ങളിൽ ദി​വ്യ​ബ​ലി. സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ രാ​വി​ലെ 5.30 ന് ​ആ​രാ​ധ​ന, 6.00, 7.00, വൈ​കു​ന്നേ​രം 5.15 എന്നീ സമയങ്ങളിൽ ​ദി​വ്യ​ബ​ലി എ​ന്നി​വ​യു​ണ്ടാ​കും.

You must be logged in to post a comment Login