നോന്പ്;മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അവസാനഘട്ടത്തിലേക്ക്

നോന്പ്;മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അവസാനഘട്ടത്തിലേക്ക്

മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നു മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി റ​​​വ. ഡോ.​ ​​ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു. തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫൊ​​​റോ​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ല​​​ക​​​യ​​​റ്റം മാ​​​ർ​​​ച്ച് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ന്ന് അ​​​ങ്ക​​​മാ​​​ലി, ചേ​​​ർ​​​ത്ത​​​ല, പ​​​റ​​​വൂ​​​ർ, മൂ​​​ഴി​​​ക്കു​​​ളം, വ​​​ല്ലം ഫൊ​​​റോ​​​ന​​​ക​​​ളി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ, വൈ​​​ദി​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ല​​​ക​​​യ​​​റും. 18നു ​​​വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ല​​​ക​​​യ​​​റ്റം സ​​​മാ​​​പി​​​ക്കും. 25 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു വ​​​രെ വി​​​ശു​​​ദ്ധ​​​വാ​​​രാ​​​ച​​​ര​​​ണ​​​വും അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളും ന​​​ട​​​ക്കും. മാ​​​ർ​​​ച്ച് 14 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 14 വ​​​രെ മ​​​ല​​​യാ​​​റ്റൂ​​​ർ താ​​​ഴ​​​ത്തെ പ​​​ള്ളി മു​​​ത​​​ൽ കു​​​രി​​​ശു​​​മു​​​ടി വ​​​രെ ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

You must be logged in to post a comment Login