പുതുഞായര്‍, മലയാറ്റൂരിലേക്ക് ഭക്തജനപ്രവാഹം

പുതുഞായര്‍, മലയാറ്റൂരിലേക്ക് ഭക്തജനപ്രവാഹം

മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും (താ​​​ഴ​​​ത്തെ പ​​​ള്ളി) മാ​​​ർ​​​തോ​​​മാ ശ്ലീ​​​ഹാ​​​യു​​​ടെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു കൊ​​​ടി​​​യേ​​​റി​​​യ​​​തോ​​​ടെ ഭ​​​ക്ത​​​ജ​​​ന​​​ത്തി​​​ര​​​ക്കേ​​​റി. മ​​​ല​​​യാ​​​റ്റൂ​​​ർ താ​​​ഴ​​​ത്തെ പ​​​ള്ളി തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ൽ നി​​റ​​ഞ്ഞു. അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണ് ഏ​​റെ​​​യും.

താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ൽ ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യും വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

You must be logged in to post a comment Login