പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു കൊ​​​ടി​​​യേ​​​റി

പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു കൊ​​​ടി​​​യേ​​​റി

മലയാറ്റൂർ: അന്താരാഷ്‌ട്ര തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്‍റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാളിനു കൊടിയേറി. സെന്‍റ് തോമസ് പള്ളിയിൽ ഇന്നലെ രാവിലെ വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത് കൊടിയേറ്റി. തുടർന്ന് വിശുദ്ധകുർബാന, പ്രസംഗം, നൊവേന. ലദീഞ്ഞ് എന്നിവ നടന്നു. കുരിശുമുടിയിൽ വൈകുന്നേരം റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധകുർബാന നടന്നു. രണ്ടിടത്തും ഭക്തജനങ്ങളുടെ വലിയതിരക്ക് അനുഭവപ്പെട്ടു.

പുതുഞായർ കാലയളവിൽ ഗ്രീൻപ്രോട്ടോകോൾ സംഘടനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. പദ്ധതിയുടെ ഭാഗമായി കുരിശുമുടിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നേർച്ചക്കഞ്ഞി വിതരണത്തിനായി പ്ലാസ്റ്റിക്ക് പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവക്കു പകരമായി സ്റ്റീൽ നിർമിതമായ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്.

ഏപ്രിൽ ഒന്നു മുതൽ തീർഥാടകർക്കു ശുദ്ധീകരിച്ച കുടിവെള്ളം നൽകിവരുന്നു. മുപ്പതുലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കുടിവെള്ള പൈപ്പ്‌ലൈൻ പദ്ധതിവഴിയാണു കുടിവെള്ളവിതരണം. അടിവാരം മുതൽ പതിമൂന്നാം പീഢാനുഭവ സ്ഥലം വരെ ശുദ്ധജലം ലഭിക്കുന്നതിനായി ഇരുനൂറോളം ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

നാളെ സെന്‍റ് തോമസ് പള്ളിയിൽ രാവിലെ 5.30ന് ആരാധന, ആറിനും എട്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. കുരിശുമുടിയിൽ രാവിലെ 5.30, 6.30, 7.30, 9.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, പ്രസംഗം. വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം.

23നു പുതുഞായർ ദിനത്തിൽ സെന്‍റ് തോമസ് പള്ളിയിൽ രാവിലെ 5.30, ഏഴിനും വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. മാർട്ടിൻ കണ്ടംപറന്പിൽ കാർമികനാകും. ഫാ. ജിമ്മി പൂച്ചക്കാട്ട് വചനസന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് പൊൻപണം എത്തിച്ചേരൽ, ആറിന് ആഘോഷമായ വിശുദ്ധകുർബാന, പ്രസംഗം.

കുരിശുമുടിയിൽ രാത്രി 12.05 ന് പുതുഞായർ കുർബാന, 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. വർഗീസ് പാലാട്ടി കാർമികനാകും. തുടർന്ന് പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻപണം ഇറക്കൽ നടക്കും. 28 മുതൽ 30 വരെയാണ് എട്ടാമിടം

You must be logged in to post a comment Login