ശരിയ കോടതിയുടെ അംഗീകാരമില്ലാതെ മുസ്ലീങ്ങള്‍ക്ക് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താനാവില്ല

ശരിയ കോടതിയുടെ അംഗീകാരമില്ലാതെ മുസ്ലീങ്ങള്‍ക്ക് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താനാവില്ല

മലേഷ്യ: ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ മലേഷ്യയിലെ മുസ്ലീങ്ങള്‍ക്ക് ഇനി ശരിയ കോര്‍ട്ടിന്റെ അനുവാദം വേണമെന്ന് സുപ്രീം കോടതിയുടെ വിധി. നാലു മുസ്ലീങ്ങള്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ കേസിനെ തുടര്‍ന്നാണ് കോടതിയുടെ ഈ വിധി പ്രഖ്യാപനം വന്നത്.

മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് മലേഷ്യ. ക്രൈസ്തവര്‍ ന്യൂനപക്ഷമാണ് ഇവിടെ. മുസ്ലീങ്ങളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്നുണ്ട്. ഇത് അവരെ പലവിധ പീഡനങ്ങള്‍ക്ക് ഇരകള്‍ ആക്കുന്നുമുണ്ട്.

You must be logged in to post a comment Login