മാലിയിലെ ആദ്യ കര്‍ദിനാളിന്റെ വിശേഷങ്ങള്‍

മാലിയിലെ ആദ്യ കര്‍ദിനാളിന്റെ വിശേഷങ്ങള്‍

മാലി: മുസ്ലീം ഭൂരിപക്ഷരാജ്യമായ മാലിയില്‍ നിന്നുള്ള ആദ്യത്തെ കര്‍ദിനാളാണ് ആര്‍ച്ച് ബിഷപ് ജീന്‍ സേര്‍ബോ. നിലവില്‍ ബാമാകോയിലെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. സമാധാനത്തിന്റെ കര്‍ദിനാള്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ക്രൈസ്തവര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ നടക്കുന്ന രാജ്യം കൂടിയാണ് മാലി.

ആദിമക്രൈസ്തവര്‍ അനുഭവിച്ചുകൊണ്ടിരുന്ന മതപീഡനങ്ങളോടാണ് ഇന്ന് മാലിയിലെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങളെ കര്‍ദിനാള്‍ സോര്‍ബോ താരതമ്യപ്പെടുത്തുന്നത്. 2012 മുതല്‍ ആഭ്യന്തരയുദ്ധങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന രാജ്യം കൂടിയാണിത്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പട്ടിണിയുടെയും പരിവട്ടങ്ങളുടെയും ദിനങ്ങളില്‍ മനുഷ്യസ്‌നേഹികളുടെ ഇടപെടലിന് വേണ്ടി ഇദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഭാഗത്ത് നിന്ന് മാനസാന്തരം ഉണ്ടാകണമെന്നാണ് ഇദ്ദേഹം പറയുന്നത്. മനസ്സുകളുടെ മാറ്റത്തിലൂടെ മാത്രമേ സമാധാനം നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് കര്‍ദിനാള്‍ സോര്‍ബോ വിശ്വസിക്കുന്നു. ഞങ്ങള്‍ ക്രൈസ്തവര്‍ അനുരഞ്ജനത്തിന് വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണ്.

1943 ഡിസംബര്‍ 27 നായിരുന്നു ജനനം. 1971 ല്‍ വൈദികനായി. 1988 ല്‍ ബാമാക്കോയിലെ സഹമെത്രാനായി. ജൂണിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

You must be logged in to post a comment Login