മണര്‍കാട് എട്ടുനോന്പിനെത്തിയ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

മണര്‍കാട് എട്ടുനോന്പിനെത്തിയ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

മണര്‍കാട്: എട്ടു നോന്പു തിരുനാളിന് അ​മ്മ​യും സ​ഹോ​ദ​രി​യു​മൊ​ത്ത് മ​ണ​ര്‍കാ​ട് പ​ള്ളി​യി​ല്‍ എത്തിയ  പ​ത്തു വ​യ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു സ​മീ​പം സോ​ണി വി​ല്ല​യി​ല്‍ സോ​ള​മ​ന്‍റെ മ​ക​ന്‍ മ​നു സോ​ള​മ​ന്‍ (10) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​യെ കു​ളി​പ്പി​ച്ച ശേ​ഷം തോ​ര്‍ത്തെ​ടു​ക്കാ​ന്‍ അ​മ്മ പോ​യ സ​മ​യ​ത്ത് കു​ട്ടി കു​ള​ത്തി​ലി​റ​ങ്ങി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍ന്ന് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

You must be logged in to post a comment Login