എട്ടുനോമ്പ്; മണര്‍കാട് ഇന്ന് വൈകുന്നേരം നാലിന് കൊടിമരം ഉയര്‍ത്തും

എട്ടുനോമ്പ്; മണര്‍കാട് ഇന്ന് വൈകുന്നേരം നാലിന് കൊടിമരം ഉയര്‍ത്തും

മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഇന്ന് വൈകുന്നേരം നാലിന് കൊടിമരം ഉയര്‍ത്തലോടെ എട്ടുനോമ്പുതിരുനാളിന് തുടക്കമാകും. വരുന്ന ബുധനാഴ്ച പ്രദക്ഷിണം നടക്കും. പ്രസിദ്ധമായ നടതുറക്കല്‍ ഏഴാം തീയതിയാണ്. പരിശുദ്ധ മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്ന ചടങ്ങാണിത്.

എട്ടിന് പാച്ചോര്‍ നേര്‍ച്ച, നേര്‍ച്ചവിളമ്പ് എന്നിവയുണ്ടാകും. എട്ടിന് പെരുനാള്‍ സമാപിക്കും.

You must be logged in to post a comment Login