മ​​ണ​​ർ​​കാട്; നട ​തു​റ​ക്ക​ൽ ഇ​ന്ന് 

മ​​ണ​​ർ​​കാട്; നട ​തു​റ​ക്ക​ൽ ഇ​ന്ന് 

മ​​ണ​​ർ​​കാ​​ട്: സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ട്ടു​​നോ​​ന്പു തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങ് ഇ​​ന്നു .  യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി സ​​ഭ​​യു​​ടെ ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ മൂ​​ന്നി​ന്മേ​ൽ കു​​ർ​​ബാ​​ന​​യ്ക്കു ​ശേ​​ഷം മ​​ധ്യാ​​ഹ്ന ​പ്രാ​​ർ​​ഥ​​ന ക​​ഴി​​ഞ്ഞാ​​ണു പ്ര​​സി​​ദ്ധ​​മാ​​യ ത​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങ്.

പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്ര​​മാ​​ണു വ​​ർ​​ഷ​​ത്തി​​ൽ ഒ​​രി​​ക്ക​​ൽ മാ​​ത്രം ദ​​ർ​​ശ​​ന​​ത്തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്ന​​ത്. 14നു ​​സ്ലീ​​ബാ പെ​​രു​​ന്നാ​​ൾ ദി​​വ​​സം സ​​ന്ധ്യാ പ്രാ​​ർ​​ഥ​​ന​​യ്ക്കു​​ശേ​​ഷം ന​​ട അ​​ട​​യ്ക്കും. ഏഴു ദി​​വ​​സം മാ​​ത്ര​​ംദ​​ർ​​ശി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന ഛായാ​​ചി​​ത്ര​​ത്തി​​നു മു​​ന്നി​​ൽ പ്രാ​​ർ​​ഥി​​ക്കാ​​നും നേ​​ർ​​ച്ച അ​​ർ​​പ്പി​​ക്കാ​​നു​​മാ​​യി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ​​നി​​ന്നും വി​​ശ്വാ​​സി​​ക​​ൾ എ​​ത്തി​​ച്ചേ​​രും.​ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു ക​​റി​​നേ​​ർ​​ച്ച ത​​യാ​​റാ​​ക്കു​​ന്ന​​തി​​ലേ​​ക്കു​​ള്ള പ​​ന്തി​​രു​​നാ​​ഴി ഘോ​​ഷ​​യാ​​ത്ര​​യും അ​​ഞ്ചി​​നു സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യും ഉ​ണ്ടാ​കും. രാ​​ത്രി 10ന് ​​പ്ര​​ദി​​ക്ഷ​​ണ​​വും 11ന് ​​മാ​​ർ​​ഗം​​ക​​ളി​​യും പ​​രി​​ച​​മു​​ട്ടു​​ക​​ളി​​യും ന​​ട​​ക്കും.

തി​​രു​​ന്നാ​​ൾ ദി​​ന​​മാ​​യ എട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടും നേ​​ർ​​ച്ച​​വി​​ള​​ന്പോ​​ടെ​​യും ച​​ട​​ങ്ങു​​ക​​ൾ​​ക്കു സ​​മാ​​പ​​ന​​മാ​​വും.

You must be logged in to post a comment Login