മ​ണ​ർ​കാ​ട് എ​ട്ടു​നോ​ന്പു തി​രു​ന്നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മ​ണ​ർ​കാ​ട് എ​ട്ടു​നോ​ന്പു തി​രു​ന്നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

കോ​ട്ട​യം: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ർ​കാ​ട് മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​ന്പു തി​രു​ന്നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് നോ​ന്പാ​ച​ര​ണം. സെ​പ്റ്റം​ബ​ർ ആ​റി​ന് ഉ​ച്ച​യ്ക്കു 12നു ​പ്ര​സി​ദ്ധ​മാ​യ റാ​സ​യും ഏഴി​നു രാ​വി​ലെ 11.30നു ​ന​ട​തു​റ​ക്ക​ലും ന​ട​ക്കും.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തി​നു ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​മ​രം ഉ​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​കും. ര​ണ്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു മാ​ർ​ക്കോ​സ് മോ​ർ ക്രി​സോ​സ്റ്റ​മോ​സ് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​ന്നി​നു രാ​വി​ലെ ഒ​ന്പ​തി​നു ഡോ. ​കു​റി​യാ​ക്കോ​സ് മോ​ർ തെ​യോ​ഫി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്നു പ്ര​സം​ഗം, ധ്യാ​നം. നാ​ലി​നു രാ​വി​ലെ ഒ​ന്പ​തി​നു കു​റി​യാ​ക്കോ​സ് മോ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​നു ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വി​വി​ധ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പൊ​തു​സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി എം​എ​ൽ​എ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽഎ, ജോ​സ് കെ.​മാ​ണി എം​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ആ​റി​നു രാ​വി​ലെ ഒ​ന്പ​തി​നു ജോ​സ​ഫ് മാ​ർ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പ്ര​ശ​സ്ത​മാ​യ റാ​സ. പ​തി​നാ​യി​ര​ത്തി​ല​ധി​കം മു​ത്തു​ക്കു​ട​ക​ളും 150ൽ ​അ​ധി​കം പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും ഇ​രു​പ​തോ​ളം വാ​ദ്യ​മേ​ള ഗ്രൂ​പ്പു​ക​ളും റാ​സ​യി​ൽ അ​ണി​നി​ര​ക്കും.

ഏ​ഴി​നു രാ​വി​ലെ ഒ​ന്പ​തി​നു ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ കാ​ർ​മി​ക​ത്വ​​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 11.30നു ​ന​ട​തു​റ​ക്ക​ൽ, രാ​ത്രി പ​ത്തി​നു പ്ര​ദ​ക്ഷി​ണം.

എ​ട്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, മൂ​ന്നി​നു നേ​ർ​ച്ച വി​ള​ന്പ്. ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക​രോ​ട്ടെ പ​ള്ളി​യി​ൽ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. നോ​ന്പ് ആ​ച​രി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കു പ്ര​ത്യേ​ക വി​ശ്ര​മസ്ഥ​ല​ങ്ങ​ളും യാ​ത്രാ​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

You must be logged in to post a comment Login