മണര്‍കാട് പള്ളിയില്‍ റാസ

മണര്‍കാട് പള്ളിയില്‍ റാസ

മ​​ണ​​ർ​​കാ​​ട്;  എ​​ട്ടു​​നോ​​ന്പു തി​​രു​​നാ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള  റാ​​സ ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. മൂ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം നീ​​ള​​ത്തി​​ൽ  ന​​ട​​ക്കു​​ന്ന റാ​​സ​​യി​​ൽ പ​​തി​​നാ​​യി​​ര​​ങ്ങ​​ളാ​​ണു പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം മു​​ത്തു​​ക്കുട​​ക​​ളും 200ൽ ​​അ​​ധി​​കം പൊ​​ൻ, വെ​​ള്ളി കു​​രി​​ശും 20ഓ​​ളം വാ​​ദ്യ​​മേ​​ള ഗ്രൂ​​പ്പു​​ക​​ളും റാ​​സ​​യ്ക്കു മാ​റ്റു​കൂ​ട്ടും. നാ​​ളെ രാ​​വി​​ലെ 11.30ന് ​​ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ ‘ന​​ട​​തു​​റ​​ക്ക​​ൽ’ ന​​ട​​ക്കും. പ​​ള്ളി​​യു​​ടെ പ്ര​​ധാ​​ന മ​​ദ്ബ​​ഹാ​​യി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്രം ദ​​ർ​​ശ​​ന​​ത്തി​​നാ​​യി വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്ന​​താ​ണു ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങ്.

 
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു ക​​റി​​നേ​​ർ​​ച്ച ത​​യാ​റാ​​ക്കു​​ന്ന​​തി​​ലേ​​ക്കു​​ള്ള പ​​ന്തി​​രു​​നാ​​ഴി ഘോ​​ഷ​​യാ​​ത്ര​​യും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യും രാ​​ത്രി 10ന് ​​പ്ര​​ദി​​ക്ഷ​​ണ​​വും 11ന് ​​മാ​​ർ​​ഗം​​ക​​ളി​​യും പ​​രി​​ച​​മു​​ട്ടു​​ക​​ളി​​യും ന​​ട​​ക്കും.

തി​​​രു​നാ​​ൾ ദി​​ന​​മാ​​യ എട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടും നേ​​ർ​​ച്ച​​വി​​ള​​ന്പോ​​ടെ​​യും ച​​ട​​ങ്ങു​​ക​​ൾ​​ക്കു സ​​മാ​​പ​​ന​​മാ​​വും. 1501 പ​​റ അ​​രി​​യു​​ടെ പാ​​ച്ചോ​​റാ​​ണ് നേ​​ർ​​ച്ച​​യ്ക്കാ​​യി ത​​യാ​​റാ​​ക്കു​​ന്ന​​ത്.

You must be logged in to post a comment Login