മാനന്തവാടി രൂപതയ്ക്കെതിരെയുള്ള വ്യാജവാര്‍ത്ത,രൂപത ഇന്ന് പ്രവാസിശബ്ദത്തിനെതിരെ പരാതി നല്കും

മാനന്തവാടി രൂപതയ്ക്കെതിരെയുള്ള വ്യാജവാര്‍ത്ത,രൂപത ഇന്ന് പ്രവാസിശബ്ദത്തിനെതിരെ പരാതി നല്കും

കല്‍പ്പറ്റ: മാനന്തവാടി രൂപതയെയും രൂപതാദ്ധ്യക്ഷനെയും അധിക്ഷേപിച്ചു കൊണ്ട് വ്യാജവാർത്ത നൽകിയ പ്രവാസി ശബ്ദം ഓൺലൈൻ മാധ്യമത്തിന് എതിരെ  ഇന്ന് പരാതി നല്കുമെന്ന് രൂപതാ വക്താവ് ഫാ. ജോസ് കൊച്ചറക്കല്‍ അറിയിച്ചു. മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനമാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ രൂപതാ അധികാരികളോട് ആവശ്യപ്പെട്ടത്.

പത്തുവര്‍ഷം മുന്പ് രൂപത നടത്തിയ സുതാര്യമായ  ഭൂമികച്ചവടത്തെ കുംഭകോണമായും സാമ്പത്തിക തിരിമറിയായും  അവതരിപ്പിച്ചുകൊണ്ടാണ് “പ്രവാസിശബ്ദം” വാര്‍ത്ത നല്കിയിരിക്കുന്നത്. നുണചേര്‍ത്ത് അവതരിപ്പിക്കുന്ന ഇത്തരം വാർത്തകളെ വിശ്വാസികൾ മുഖവിലക്കെടുക്കരുതെന്നും കൂദാശകളെയും സഭാധികാരികളെയും ചോദ്യം ചെയ്തും അധിക്ഷേപിച്ചും ഉള്ള വ്യാജവാർത്തകളെ തള്ളിക്കളയണമെന്നും വൈദികസമ്മേളനം ആവശ്യപ്പെട്ടു.

You must be logged in to post a comment Login