മാഞ്ചസറ്റര്‍; കുരിശിനെ ആരാധിക്കുന്നവര്‍ക്കിടയില്‍ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഐഎസ് ഭീഷണി

മാഞ്ചസറ്റര്‍; കുരിശിനെ ആരാധിക്കുന്നവര്‍ക്കിടയില്‍ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഐഎസ് ഭീഷണി

മാഞ്ചസറ്റര്‍: അരീനയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് മുന്നറിയിപ്പ്. കുരിശിനെ ആരാധിക്കുന്നവര്‍ക്കിടയില്‍ വീണ്ടും ആക്രമണമുണ്ടാകുമെന്നാണ് ഐഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. കുരിശിനെ ആരാധിക്കുന്നവരുടെ കൂട്ടത്തെ തകര്‍ത്തുവെന്നാണ് ചാവേറാക്രമണത്തെക്കുറിച്ചുള്ള ഐഎസിന്റെ പ്രതികരണം.

അരീനയില്‍ ചാവേറാക്രമണം നടത്തിയത് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോസ്ഥന്റെ മകനായ സല്‍മാന്‍ അബാദി എന്ന 22 കാരനാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. കടുത്ത മതവിശ്വാസിയായിരുന്ന ഈ ചെറുപ്പക്കാരന്‍ അടുത്തകാലത്താണ് ഐഎസ് ആശയങ്ങളിലേക്ക് ആകൃഷ്ടനായത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ വിമര്‍ശിച്ചതിന്റെ പേരില്‍ പള്ളിയില്‍ തനിക്കെതിരെ സല്‍മാന്‍ കോപാകുലനായെന്ന് സ്ഥലത്തെ ഇമാം രേഖപ്പെടുത്തുന്നു.

ബ്രിട്ടനില്‍ ആക്രമണങ്ങള്‍ തുടരുമെന്നാണ് ഐഎസ് മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login