മാഞ്ചസറ്റര്‍: പാപ്പ അനുശോചിച്ചു

മാഞ്ചസറ്റര്‍: പാപ്പ അനുശോചിച്ചു

മാഞ്ചസ്റ്റര്‍: തിങ്കളാഴ്ച രാത്രി 10.33ന്  ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ഐ‌എസ് ചാവേര്‍ ആക്രമണത്തില്‍  ഫ്രാന്‍സിസ് പാപ്പ അനുശോചിച്ചു.പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ദുഃഖം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും  ദൈവം അവരെ സമാശ്വസിപ്പിക്കട്ടെയെന്നും പാപ്പ സന്ദേശത്തില്‍ അറിയിച്ചു.എത്രയും വേഗം ദൈവിക സമാധാനവും സാന്ത്വനവും ലഭ്യമാകട്ടെയെന്നും പാപ്പ ആശംസിച്ചു.
മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി  കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ്  സന്ദേശം അയച്ചത്.

സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെ നടന്ന ചാവേർ ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്.

You must be logged in to post a comment Login