മാംഗ്ലൂര്‍ രൂപത പുതിയ ഇടയനെ കാത്തിരിക്കുന്നു. വൈകുന്നതിന്റെ കാരണം അജ്ഞാതം

മാംഗ്ലൂര്‍ രൂപത പുതിയ ഇടയനെ കാത്തിരിക്കുന്നു. വൈകുന്നതിന്റെ കാരണം അജ്ഞാതം

മാംഗ്ലൂര്‍: മാംഗ്ലൂര്‍ രൂപത പുതിയ ഇടയനെ കാത്തിരിക്കുന്നു. ബിഷപ് അലോഷ്യസ് പോള്‍ ഡിസൂസ കാനോനികനിയമം അനുസരിച്ച് 75 ാം വയസില്‍ വിരമിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും പുതിയ മെത്രാന്‍ നിയമനം ഇതുവരെയും നടന്നിട്ടില്ല. നിയമനം വൈകുന്നതിന്റെ കാരണം അജ്ഞാതമാണ്.

ബിഷപ് പോള്‍ ഡിസൂസ തന്നെയാണ് നിലവില്‍ മെത്രാന്‍ പദവി അലങ്കരിക്കുന്നത്. രൂപതയുടെ വെബ്‌സൈറ്റ് പ്രകാരം നിലവിലുള്ള ബിഷപ് പോള്‍ ഡിസൂസ എന്നുതന്നെയാണ്. 1996 സെപ്തംബര്‍ അഞ്ചിന് ബിഷപ് ബേസില്‍ ഡിസൂസ ദിവംഗതനായതിന് ശേഷമാണ് അലോഷ്യസ് ഡിസൂസ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടത്. മെത്രാന്‍ പദവിയില്‍ രണ്ടു ദശാബ്ദകാലത്തോളം ഇരുന്നതിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്.

രൂപതയില്‍ ഏറ്റവും കൂടുതല്‍ കാലം മെത്രാന്‍ പദവിയില്‍ ആയിരുന്ന വ്യക്തി ബിഷപ് പോള്‍ ഡിസൂസയാണ്. പുതിയ മെത്രാന്‍ എന്ന് വരും എന്നതിനെക്കുറിച്ച് ആര്‍ക്കും കൃത്യമായ വിവരമില്ല. മാംഗ്ലൂര്‍ രൂപത പിആര്‍ഒ പറയുന്നു.

You must be logged in to post a comment Login