മാംഗ്ലൂര്‍ രൂപതയ്ക്ക് പുതിയ മെത്രാന്‍

മാംഗ്ലൂര്‍ രൂപതയ്ക്ക് പുതിയ മെത്രാന്‍

ന്യൂഡല്‍ഹി: മാംഗ്ലൂര്‍ രൂപതയുടെ പുതിയ മെത്രാനായി പീറ്റര്‍ പോള്‍ സല്‍ദാനയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെ ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. ബിഷപ് അലോഷ്യസ് ഡിസൂസയ്ക്ക് പിന്‍ഗാമിയായിട്ടാണ് പീറ്റര്‍ പോള്‍ നിയമിതനാകുന്നത് 77 കാരനായ ബിഷപ് അലോഷ്യസ് സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണ് 54 കാരനായ ഫാ. പീറ്റര്‍ പോളിനെ മെത്രാനായി നിയമിച്ചത്. കത്തോലിക്കാസഭയില്‍ മെത്രാന്മാരുടെ വിരമിക്കല്‍ പ്രായം 75 ആണ്. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നിയുക്ത മെത്രാന്‍.

You must be logged in to post a comment Login