ഭീഷണിയെ തുടര്‍ന്ന് മണിപ്പൂരില്‍ കത്തോലിക്കാ സ്‌കൂള്‍ അടച്ചു

ഭീഷണിയെ തുടര്‍ന്ന് മണിപ്പൂരില്‍ കത്തോലിക്കാ സ്‌കൂള്‍ അടച്ചു

ഇംഫാല്‍: മണിപ്പൂരിലെ എല്ലാ കത്തോലിക്കാ സ്‌കൂളുകളും രണ്ടാം ദിവസവും ഭീഷണിയെതുടര്‍ന്ന് അടച്ചു. കലാപകാരികളുടെ ഭീഷണിയെ തുടര്‍ന്നാണ് ഇത്. വിദ്യാഭ്യാസമന്ത്രി സ്‌കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട് എന്ന് വാക്കു പറഞ്ഞിരുന്നുവെങ്കിലും കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അക്കാര്യത്തില്‍ ബോധ്യം വന്നിട്ടില്ല

സംസ്ഥാനത്തെ ഒരു ലക്ഷം കുട്ടികള്‍ പഠിക്കുന്നത് കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ്.

You must be logged in to post a comment Login