മ​​ഞ്ഞ​​നി​​ക്ക​​ര​​യി​​ൽ കൊ​​ടി​​യേ​​റി, പ്രധാന തിരുനാള്‍ 9,10 തീയതികളില്‍

മ​​ഞ്ഞ​​നി​​ക്ക​​ര​​യി​​ൽ കൊ​​ടി​​യേ​​റി, പ്രധാന തിരുനാള്‍  9,10 തീയതികളില്‍

മ​​ഞ്ഞ​​നി​​ക്ക​​ര: പ​​രി​​ശു​​ദ്ധ ഏ​​ലി​​യാ​​സ് തൃ​​തീ​​യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ​​യു​​ടെ 86-ാമ​​ത് ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ളി​​നു മ​​ഞ്ഞ​​നി​​ക്ക​​ര​​യി​​ൽ കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ രാ​​വി​​ലെ ദ​​യ​​റാ ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന​​യെ​ത്തു​​ട​​ർ​​ന്ന് ദ​​യ​​റാ ത​​ല​​വ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സ്, തു​​ന്പ​​മ​​ൺ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് എ​​ന്നീ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ർ കൊ​​ടി​​യേ​​റ്റി.

വൈ​​കു​​ന്നേ​​രം ഓ​​മ​​ല്ലൂ​​ർ കു​​രി​​ശി​​ങ്ക​​ൽ കൊ​​ല്ലം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ മാ​​ത്യൂ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ്, ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ർ ചേ​​ർ​​ന്നു കൊ​​ടി​​യേ​​റ്റി.ച​​ട​​ങ്ങു​​ക​​ളി​​ൽ റ​​വ.​​ ഇ. കെ. ​​മാ​​ത്യൂ​​സ് കോ​​ർ എ​​പ്പി​​സ്കോ​​പ്പ, ബ​​ർ​​ശീ​​മോ​​ൻ റ​​മ്പാ​​ൻ, ഫാ. ​​കോ​​ശി പി.​​ ജോ​​ർ​​ജ്, ഫാ.​​ജോ​​ൺ​​സ് ഏ​​ബ്ര​​ഹാം, ഫാ.​​ സാ​​ജ​​ൻ ജോ​​ൺ, ഫാ.​​ ജോ​​ൺ കു​​ര്യാ​​ക്കോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ഒ​​ന്പ​​ത്, 10 തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ്ര​​ധാ​​ന പെ​​രു​​ന്നാ​​ൾ.

You must be logged in to post a comment Login