മാന്നാനം കെ ഇ കോളജില്‍ അക്രമം, പ്രിന്‍സിപ്പലിനെ ബന്ദിയാക്കി

മാന്നാനം കെ ഇ കോളജില്‍ അക്രമം, പ്രിന്‍സിപ്പലിനെ ബന്ദിയാക്കി

 മാ​​ന്നാ​​നം : കെ​​ഇ കോ​​ള​​ജില്‍ എ​​സ്എ​​ഫ്ഐ വിളയാട്ടം. ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ​​ ഓഫീസിന്‍റെയും ക്ലാ​​സ്മു​​റി​​ക​​ളു​​ടെ​​യും ജ​​നാ​​ലച്ചില്ലു​​ക​​ൾ ത​​ക​​ർ​​ന്നു.  പ്രി​​ൻ​​സി​​പ്പ​​ലി​​നെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ണ്ടു മ​​ണി​​ക്കൂ​​റോ​​ളം ഓ​​ഫീ​​സി​​നു​​ള്ളി​​ൽ ബ​​ന്ദി​​യാ​​ക്കി.

ഹാ​​ജ​​ർ കു​​റ​​വു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളെ യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രീ​​ക്ഷ​​യ്ക്കിരു​​ത്താ​​ൻ അ​​നു​​വദിക്ക ണമെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ട​​ത്തി​​യ സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യിട്ടാണ് അ​​ക്ര​​മ​​ണം. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് കോ​​ള​​ജി​​ലെ അ​​ഞ്ചു വി​​ദ്യാ​​ർ​​ഥി​​ക​​ളും പു​​റ​​ത്തു​നി​​ന്നു​​ള്ള 25ല​​ധി​​കം പേ​​രും സ​​മ​​ര​​വു​​മാ​​യെ​​ത്തി പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​ആ​​ന്‍റ​​ണി തോ​​മ​​സി​​നെ ബ​​ന്ദി​​യാ​​ക്കുകയായിരുന്നു.

75 ശ​​ത​​മാ​​നം ഹാ​​ജ​​രു​​ണ്ടെ​​ങ്കി​​ലേ പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി നി​​യ​​മം അ​​നു​​വ​​ദി​​ക്കു​​ന്നു​​ള്ളു. 65 ശ​​ത​​മാ​​ന​​ത്തി​​നു മേ​​ൽ ഹാ​​ജ​​രു​​ണ്ടെ​​ങ്കി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​നു​​മ​​തി​​യോ​​ടെ പ്രി​​ൻ​​സി​​പ്പ​​ലി​​നു പ്ര​​ത്യേ​​ക അ​​നു​​വാ​​ദം ന​​ൽ​​കാം. 65 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ ഹാ​​ജ​​രു​​ള്ള​​വ​​രെ പ​​രീ​​ക്ഷ എ​​ഴു​​തി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​റി​​യി​​ച്ചു. ഇതാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.

  പിന്നീട് പോലീസ് എത്തിയാണ് പ്രി​​ൻ​​സി​​പ്പ​​ലി​​നെ മോ​​ചി​​പ്പി​​ച്ച​​ത്.

You must be logged in to post a comment Login