ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ ആക്രമിച്ചതില്‍ ഹോളിസ്പിരിറ്റ് ഫൊറോന ഇടവക പ്രതിഷേധിച്ചു

ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ ആക്രമിച്ചതില്‍ ഹോളിസ്പിരിറ്റ് ഫൊറോന ഇടവക പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട് രൂപത നടത്തുന്ന പ്രതിഷേധദിനത്തിന്റെഭാഗമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന ഇടവക പ്രതിഷേധിച്ചു.

പ്രതിഷേധപരിപാടി കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി ബെന്നി കിളിരൂപ്പറമ്പില്‍ ഉത്ഘാടനം ചെയ്തു. സമൂഹ്യസേവന രംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈദികനെ മര്‍ദ്ദിച്ച അക്രമിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറര്‍ അജോ വട്ടുകുന്നേല്‍, സെക്രട്ടറി അഡ്വ. റെജിമോന്‍ ജോസഫ്, കൈക്കാരന്മാരായ ജോസ് വാകശ്ശേരി, സിജു കൊച്ചത്തിപ്പറമ്പില്‍, മാത്യൂ കല്ലുവേലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍, കെ.സി.വൈ.എം ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

You must be logged in to post a comment Login