കൂട്ടായ്മയില്‍ കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ കഴിയും

കൂട്ടായ്മയില്‍ കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ കഴിയും

മണ്ണാര്‍ക്കാട്:  ഇടവക വിശ്വാസികളുടെ കൂട്ടായ്മയാണെന്നും വ്യക്തി തലത്തിലോ കുടുംബ തലത്തിലോ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നന്മ കൂട്ടായ്മയില്‍ ചെയ്യാന്‍ സാധിക്കുമെന്നും പാലക്കാട് സെന്റെ് റാഫേല്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ വാഴയില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ഹോളിസ്പിരിറ്റ് ഫൊറോനാപ്പള്ളിയിലെ ഇടവകദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടവകയിലെ വിവിധ മേഖലകളില്‍ നേതൃത്യത്തിലുള്ളവര്‍, നല്കുന്ന നേതൃത്വത്തിന്റെ തോതനുസരിച്ചായിരിയ്ക്കും ഇടവകകൂട്ടായ്മയുടെ വളര്‍ച്ചയെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് കത്തീഡ്രല്‍ വികാരി  ഫാ. മാത്യൂ വാഴയിലിന്റെ മുഖ്യകാര്‍മ്മികത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ചു. ഇടവകക്കാരായ . ഫാ. ജെയ്‌സണ്‍ ആക്കാപ്പറമ്പില്‍, ഫാ. റെനി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.   അജോ വട്ടുകുന്നേല്‍ അഡ്വ. റെജിമോന്‍ ജോസഫ് സി. ലീമ ഒ.പി,  ജിതിന്‍ എം.കെ,  ജോയി പള്ളിനീരാക്കല്‍, മദര്‍ സുപ്പീരിയര്‍ സി. മാഗി, ഫൊറോനര്‍ ഡോ. റോസ് തോമസ്, ഫാ. സെബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login