മാര്‍ ഈവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു

മാര്‍ ഈവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65 ാം ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. പട്ടം സെന്റ്‌മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ ഇന്നലെ വൈകുന്നേരം പാറശാല ബിഷപ് ഡോ തോമസ് മാര്‍ യൗസേബിയോസ് ദിവ്യബലിയര്‍പ്പിച്ചതോടെയാണ് ഓര്‍മ്മപ്പെരുന്നാളിന് ആരംഭമായത്. എട്ടു മുതല്‍ പദയാത്രകള്‍ ആരംഭി്ക്കും ഒമ്പതിനാണ് പ്രധാന പദയാത്ര. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login