ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ നാളെ

ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ നാളെ

തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65 ാം ഓര്‍മപ്പെരുന്നാള്‍ നാളെ ആഘോഷിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇന്ന് വൈകുന്നേരത്തോടെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിങ്കല്‍ എത്തിച്ചേരും.

നാളെ രാവിലെ എട്ടിന് കര്‍ദിനാള്‍ വോള്‍ക്കിക്ക് സെന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റില്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഔദ്യോഗികമായ വരവേല്‍പ്പ് നല്കും. തുടര്‍ന്ന് കബറിടത്തില്‍ നിന്ന് പ്രധാന മദ്ബഹയിലേക്ക് പ്രദക്ഷിണം. 8.30 ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

കുര്‍ബാനയ്ക്ക ശേഷം സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസിനെക്കുറിച്ച് ഗാനമാലപിക്കും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചയും നടക്കും.

You must be logged in to post a comment Login