മാർസ്ളീവ സീറോ മലബാർ മിഷൻ സെന്‍റര്‍ കാരുണ്യമായി… പ്രദീപിനും കുടുംബത്തിനും ഭവനമായി

മാർസ്ളീവ സീറോ മലബാർ മിഷൻ സെന്‍റര്‍ കാരുണ്യമായി… പ്രദീപിനും കുടുംബത്തിനും ഭവനമായി

 കടു​​ത്തു​​രു​​ത്തി / സൗദി അറേബ്യ: മരുഭൂമിയിലെ പ്രവാസജീവിതത്തിലും സ്നേഹത്തിനും കരുണക്കും ഒരു കുറവുമില്ല എന്ന് കാണിച്ചുകൊണ്ട് സൗദി അറേബിയായിലെ മാർസ്ളീവാ മിഷൻ സെന്‍റര്‍ കാരുണ്യത്തിന്‍റെ സ്നേഹമുഖം പ്രദര്‍ശിപ്പിക്കുന്നു.

താഴത്തുപള്ളി എന്ന് അറിയപ്പെടുന്ന സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ  നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​നു നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്ന വീ​​ടി​​ന്‍റെ  വെ​​ഞ്ച​​രി​​പ്പും താ​​ക്കോ​​ൽ​​ദാ​​ന​​വും ഇന്ന് തിരുനാൾ കൊടിയേറ്റിനോട് അനുബന്ധിച്ച് നടന്നു . സൗദി അറേബ്യയിലെ  അൽ ഹസ്സ , മാർസ്ളീവ സീറോ മലബാർ മിഷൻ സെന്റർ (സീറോ മലബാർ കാത്തലിക് അസോസിയേഷൻ) കടുത്തുരുത്തി പള്ളിയുടെ സഹായത്തോടെയാണ് വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ര​​ണ്ടു നി​​ല​​ക​​ളി​​ലാ​​യി 750 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തൃ​​തി​​യിലാണ് വീടിന്‍റെ നിര്‍മ്മാണം. മൂ​​ന്നു കി​​ട​​പ്പ് മു​​റി​​ക​​ളും ഹാ​​ളും അ​​ടു​​ക്ക​​ള​യു​മു​ള്ള വീ​​ടി​​ന്‍റെ നി​​ർ​​മാ​​ണം നാ​​ല​​ര​മാ​​സം കൊ​​ണ്ടാണ് പൂ​​ർ​​ത്തി​​യാ​​ക്കിയത്.

വെ​​ള്ളാ​​ശേ​രി സ്വ​​ദേ​​ശി​ ചേ​​ദ​​ന​​ക്ക​​രി ജോസഫിനും (പ്രദീപ്) കു​​ടും​​ബ​​ത്തി​​നു​​മാ​​ണു പ്രവാസികളുടെ കാ​​രു​ണ്യ​​ഹ​​സ്ത​​ങ്ങ​​ളാ​​ൽ കേ​​റി​ക്കി​​ട​​ക്കാ​​ൻ കി​​ട​​പ്പാ​​ട​​മാ​​യ​​ത്. ആ​​റ് കു​​ട്ടി​​ക​​ളും ഭാ​​ര്യ​​യു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ ജോസഫിന്‍റെ  കു​​ടും​​ബം.

കാ​​രു​ണ്യ​​മ​​തി​​ക​​ളാ​​യ​​വ​​രു​​ടെ സ​​ഹാ​​യം​കൊ​​ണ്ടാ​​ണ് കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​വും വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​ടെ​​യു​​ള്ള ചി​​ല​​വു​​ക​​ളും ന​​ട​​ന്നി​​രു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ 19-ാം വാ​​ർ​​ഡി​​ൽ പ​​ടു​​ത വ​​ലി​​ച്ചു​​കെ​​ട്ടി​​യ കൂ​​ര​​യി​​ലാ​​യി​​രു​​ന്നു ജോസഫീന്‍റെ  കു​​ടും​​ബം ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്. ഈ ​കു​​ടും​​ബ​​ത്തി​​ന്‍റെ അ​​വ​​സ്ഥ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​ണ് വി​​കാ​​രി ഫാ.​ ​സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ടി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ​​ത്.ഇ​​ട​​വ​​കാം​​ഗ​​മാ​​യ പാ​​ല​​ക​​ര മാ​​നാ​​ടി​​യേ​​ൽ അ​​നി​​ലാ​​ണ് മൂ​​ന്ന് സെ​​ന്‍റ് സ്ഥ​​ലം സൗ​​ജ​​ന്യ​​മാ​​യി വീ​​ട് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി കൈ​​മാ​​റി​​യ​​ത്. മ​​റ്റൊ​​രു ഇ​​ട​​വ​​കാം​​ഗ​​മാ​​യ വി​​ദേ​​ശ​​ത്ത് ജോ​​ലി നോ​​ക്കു​​ന്ന കൈ​​ത​​മ​​റ്റം ഷി​​നോ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാണ് വീ​​ട് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഏ​​ഴ് ല​​ക്ഷം രൂ​​പ പ​​ള്ളി​​ക്കു കൈ​​മാ​​റി​​യ​​ത്. ബാ​​ക്കി പ​​ണം ഇ​​ട​​വ​​ക​ത​​ന്നെ എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. 8.55 ല​​ക്ഷം രൂ​​പ​​യാ​​ണ് വീ​​ട് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ചി​​ല​​വാ​​യ​​ത്.മാർസ്ളീവ മിഷൻ സെന്‍റര്‍ കാരുണ്യഭവനം പദ്ധതി യുടെ രണ്ടാമത്തെ ഭവനമാണിത്.

താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ൽ തി​​രു​​ക്കു​ടും​​ബ​​ത്തി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റിയ ഇന്ന് രാ​​വി​​ലെ 8.30ന് ​​കടുത്തുരുത്തി വികാരി സെബാസ്റ്റ്യൻ അട്ടപ്പാട്ടിന്‍റെ സാന്നിദ്ധ്യത്തിൽ മാർസ്ളീവ മിഷൻ സെന്‍റര്‍ പ്രീസ്റ്റ് ഇന്‍ചാർജ് ഫാ. സെബാസ്റ്റ്യൻ ശൗര്യമാക്കല്‍ വീ​​ടി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് നിര്‍വഹിച്ചു. സ്ഥലം എം എൽ എ മോൺസ് ജോസഫും സന്നിഹിതനിയിരുന്നു.

You must be logged in to post a comment Login