ഷംഷാബാദ് പുതിയ രൂപത; മാർ റാഫേല്‍ തട്ടില്‍ പ്രഥമ മെത്രാൻ

ഷംഷാബാദ് പുതിയ രൂപത; മാർ റാഫേല്‍ തട്ടില്‍  പ്രഥമ മെത്രാൻ

വത്തിക്കാന്‍:  ബിഷപ്  മാർ റാഫേൽ തട്ടിലിനെ  ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സമയം 12.00 മണിക്ക് ഈ നിയമനം റോമിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30 ന് മൗണ്ട് സെന്‍റ് തോമസ് കാക്കനാടും ഹൈദരാബാദിൽ കുക്കട്ട്പള്ളി സെന്‍റ് അൽഫോൻസാ കത്തീഡ്രൽ പള്ളിയിലും വായിച്ചു.

പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാന സംസ്‌ഥാനത്തെ രംഗ റെഡ്‌ഡി എന്ന ജില്ലയിലാണ്. ഹൈദരാബാദിൽ നിന്നു 25 കി.മി. ദൂരെയുള്ള ഷാംഷാബാദിലാണ് പുതിയ വിമാനത്താവളം. സീറോ മലബാർ സഭയുടെ അധികാര പരിധിക്കു പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴിൽ വരിക.

തമിഴ്നാട്ടിലെ ഹൊസൂർ ആസ്ഥാനമായി മദ്രാസിൽ പുതിയ രൂപതയും വന്നതോടെ ഇന്ത്യ മുഴുവൻ സുവിശേഷ വേല ചെയ്യാനുള്ള അധികാരവും സീറോ മലബാർ സഭയ്ക്കു ലഭിച്ചിരിക്കുകയാണ്.

പുതിയ മെത്രാന്‍റെ കീഴിൽ 24 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളും 3 ഐലൻഡുകളും വരും. ഏകദേശം 130000 സീറോ മലബാർ വിശ്വസികളുണ്ട് പുതിയ രൂപതയില്‍.

മാർ റാഫേൽ തട്ടിൽ പിതാവിന്‍റെ നേതൃത്വത്തിൽ ഈ മാസം 15ന് കുക്കട്ട് പള്ളിയിൽ ദിവ്യബലി ഉണ്ടായിരിക്കുമെന്നും പുതിയ മെത്രാന്‍റെ സ്ഥാനാരോഹണം പിന്നീട്‌ അറിയിക്കുന്നതായിരിക്കുമെന്നും സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ അറിയിച്ചു.

You must be logged in to post a comment Login