ദൈവബോധം നഷ്ടപ്പെടുന്പോള്‍ തലമുറ അപചയത്തിലേക്ക് നീങ്ങുന്നു

ദൈവബോധം നഷ്ടപ്പെടുന്പോള്‍ തലമുറ അപചയത്തിലേക്ക് നീങ്ങുന്നു

മാ​​രാ​​മ​​ണ്‍: ദൈ​​വ​​ഭ​​യ​​വും ദൈ​​വ​​ബോ​​ധ​​വും ന​​ഷ്ട​​മാ​​കു​​ന്പോ​​ഴാ​​ണ് ത​​ല​​മു​​റ അ​​പ​​ച​​യ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്ന​​തെ​​ന്ന് മാ​​ർ​​ത്തോ​​മ്മാ സ​​ഭാ തി​​രു​​വ​​ന​​ന്ത​​പു​​രം ഭ​​ദ്രാ​​സ​​നാ​​ധ്യ​​ക്ഷ​​ൻ ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ് എ​​പ്പി​​സ്കോ​​പ്പ. മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ത​​ല​​മു​​റു​​ക​​ൾ ത​​മ്മി​​ൽ അ​​ന്ത​​രം കൂ​​ടു​​ന്ന​​തി​​ന് കു​​ടും​​ബ​​ബ​​ന്ധ​​ങ്ങ​​ളി​​ലെ പാ​​ളി​​ച്ച​​ക​​ളും കാ​​ര​​ണ​​മാ​​ണ്. എ​​ന്നാ​​ൽ, പു​​തു​​ത​​ല​​മു​​റ​​യെ​​യും പി​​താ​​വി​​ന്‍റെ സ​​ന്നി​​ധി​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രാ​​ൻ മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു ക​​ട​​മ​​യു​​ണ്ടെ​​ന്ന ബോ​​ധ്യം ന​​ഷ്ട​​പ്പെ​​ടു​​ത്ത​​രു​​തെ​​ന്നും മാ​​ർ ബ​​ർ​​ണ​​ബാ​​സ് പ​​റ​​ഞ്ഞു. ആ​​രാ​​ധ​​നാ​​നു​​ഭ​​വ​​ങ്ങ​​ളി​​ൽനി​​ന്നു മാ​​റി സ്വ​​ന്തം ബു​​ദ്ധി​​യി​​ൽ ദൈ​​വ​​ത്തെ മെ​​ന​​യു​​ന്ന പ്ര​​കൃ​​ത​​മാ​​ണ് വ​​ള​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

കൂ​​ട്ടു​​കു​​ടും​​ബ​​ങ്ങ​​ളി​​ൽനി​​ന്ന് അ​​ണു​​കു​​ടും​​ബ​​ത്തി​​ലേ​​ക്ക് മാ​​റ്റ​​പ്പെ​​ട്ട​​പ്പോ​​ൾ ബ​​ന്ധ​​ങ്ങ​​ൾ ത​​ക​​രാ​​റി​​ലാ​​യി. സെ​​ൽ​​ഫി​​യു​​ടെ യു​​ഗ​​ത്തി​​ൽ മ​​നു​​ഷ്യ​​ൻ ത​​ന്നി​​ലേ​​ക്കു മാ​​ത്ര​​മാ​​യി ചു​​രു​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​തി​​ലൂ​​ടെ ന​​മ്മു​​ടെ വീ​​ടു​​ക​​ൾ ഭ്രാ​​ന്താ​​ല​​യ​​ങ്ങ​​ളാ​​യി മാ​​റു​​ക​​യാ​​ണ്. മാ​​ന​​സി​​ക​​മാ​​യ ക​​രു​​ത്ത് യു​​വ​​ത​​ല​​മു​​റ​​യ്ക്കു ന​​ഷ്ട​​പ്പെ​​ട്ടു. ഒ​​രു​​ത​​രം മ​​നോ​​രോ​​ഗ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യി ന​​മ്മു​​ടെ കു​​ട്ടി​​ക​​ളി​​ൽ ഒ​​രു പ​​ങ്ക്. നീ​​ല​​ത്തി​​മിം​​ഗ​​ല​​ത്തെ ക​​ര​​യി​​ലെ​​ത്തി​​ച്ച് മ​​ര​​ണ​​ത്തെ പു​​ൽ​​കാ​​ൻ ഇ​​വ​​ർ​​ക്കു മ​​ടി​​യി​​ല്ലാ​​താ​​യി​​രി​​ക്കു​​ന്നു. സെ​​ൽ​​ഫി ചി​​ത്ര​​ത്തി​​നു​​വേ​​ണ്ടി മ​​ര​​ണ​​ത്തി​​ലേ​​ക്ക് വേ​​ഗം എ​​ത്ത​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും വ​​ർ​​ധി​​ച്ചു. മ​​ദ്യ​​വും മ​​യ​​ക്കു​​മ​​രു​​ന്നും ഉ​​യ​​ർ​​ത്തു​​ന്ന പ്ര​​ലോ​​ഭ​​ന​​ങ്ങ​​ളി​​ൽ യു​​ക്തി​​സ​​ഹ​​​​മാ​​യ ചി​​ന്ത​​ക​​ൾ യു​​വ​​ത​​ല​​മു​​റ​​യ്ക്കു ന​​ഷ്ട​​പ്പെ​​ടു​​ന്നു.

ഗ​​ർ​​ഭ​​ത്തി​​ലാ​​യി​​രി​​ക്കു​​ന്പോ​​ൾ മു​​ത​​ൽ ശി​​ശുവിനു ക​​രു​​ത​​ൽ ആ​​വ​​ശ്യ​​മാ​​ണ്. എ​​ന്നാ​​ൽ, ഗ​​ർ​​ഭ​​സ്ഥ ശി​​ശു ഇ​​ന്ന് കേ​​ട്ടു​​വ​​ള​​രു​​ന്ന​​ത് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ശ​​ണ്ഠകൂ​​ട​​ലാ​​ണ്. ജീ​​വ​​ന്‍റെ മൂ​​ല്യ​​ങ്ങ​​ളെ ഗൗ​​ര​​വ​​ത്തി​​ലെ​​ടു​​ക്കാ​​തെ ക്രി​​സ്തീ​​യ പ്ര​​മാ​​ണ​​ങ്ങ​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി. ദൈ​​വ​​ത്തി​​ന്‍റെ ദാ​​ന​​മാ​​യ ജീ​​വ​​നെ ന​​ശി​​പ്പി​​ക്കാ​​നും മ​​ടി​​യി​​ല്ല. ര​​ണ്ട് ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ങ്ങ​​ളി​​ൽ ന​​ഷ്ട​​പ്പെ​​ട്ട ജീ​​വ​​നു​​ക​​ളേ​​ക്കാ​​ൾ അ​​ധി​​ക​​മാ​​ണ് ഭ്രൂ​​ണ​​ഹ​​ത്യ​​യി​​ലൂ​​ടെ ന​​ഷ്ട​​മാ​​യി​​രി​​ക്കു​​ന്ന​​ത്. സ​​ത്യ​​വും നീ​​തി​​യും ധ​​ർ​​മ​​വും ന​​ഷ്ട​​മാ​​യ സ​​മൂ​​ഹ​​ത്തി​​ൽ സ​​ഭ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തോ​​ടെ പെ​​രു​​മാ​​റേ​​ണ്ട കാ​​ലം അ​​തി​​ക്ര​​മി​​ച്ചു​​വെ​​ന്ന് മാ​​ർ ബ​​ർ​​ണ​​ബാ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

You must be logged in to post a comment Login