ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ൽ ക്രൈ​​സ്ത​​വ​ സ​​മൂ​​ഹ​​ത്തി​​നും പി​​ഴ​​വു​​ക​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്: ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത

ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ൽ ക്രൈ​​സ്ത​​വ​ സ​​മൂ​​ഹ​​ത്തി​​നും പി​​ഴ​​വു​​ക​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്: ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത

മാ​​രാ​​മ​​ണ്‍:  ദൈ​​വ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന ഏ​​വ​​രി​​ലും ദൈ​​വി​​ക ​പ്ര​​തി​​ച്ഛാ​​യ പ്ര​​തി​​ഫ​​ലി​​ക്ക​​ണം എന്നും നി​​ന്നെ ക​​ണ്ട​​വ​​ൻ ദൈ​​വ​​ത്തെ ക​​ണ്ടി​​രി​​ക്കു​​ന്നു​​വെ​​ന്ന സാ​​ക്ഷ്യം സ​​മൂ​​ഹ​​ത്തി​​ൽ നി​​ന്നു​​ണ്ടാ​​ക​​ണം  എന്നും  മാ​​ർ​​ത്തോ​​മ്മാ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത . 123-ാമ​​ത് മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​നില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ദൈ​​വ​​ത്തി​​ന്‍റെ മ​​നു​​ഷ്യ​​മു​​ഖം കാ​​ണാ​​ൻ ക​​ഴി​​യ​​ണം. അ​​പ​​ര​​നു​​വേ​​ണ്ടി ത​​ന്‍റെ ജീ​​വി​​തം മാ​​റ്റി​​വ​​യ്ക്കു​​ന്ന​​വ​​ർ​​ക്ക് ഇ​​തു സാ​​ധ്യ​​മാ​​കു​​മെ​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​റ​​ഞ്ഞു. ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ൽ ക്രൈ​​സ്ത​​വ​ സ​​മൂ​​ഹ​​ത്തി​​നും പി​​ഴ​​വു​​ക​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ക്രി​​സ്തീ​​യ ​സാ​​ക്ഷ്യം ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​വ​​ണ​​ത സ​​മൂ​​ഹ​​ത്തി​​ലു​​ണ്ടാ​​കു​​ന്നു. ദീ​​നാ​​നു​​ക​​ന്പ​​യും സ​​ഹോ​​ദ​​ര​ സ്നേ​​ഹ​​വും പ​​ല​​പ്പോ​​ഴും ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്നു. മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു​ പോ​​ലും ത​​ട​​സം നി​​ൽ​​ക്കു​​ന്ന ദു​​ഷ്പ്ര​​വ​​ണ​​ത​​യ്ക്കെ​​തി​​രെ പ്ര​​തി​​ക​​രി​​ച്ചേ മ​​തി​​യാ​​കൂ. ക്രൈ​​സ്ത​​വ ജ​​ന​​ത ഒ​​റ്റ​​ക്കെ​​ട്ടാ​​യി ഇ​​ത്ത​​രം ദു​​ഷ്പ്ര​​വ​​ണ​​ത​​ക​​ൾ​​ക്കെ​​തി​​രെ പ്ര​​തി​​ക​​രി​​ക്കേ​​ണ്ട കാ​​ലം അ​​തി​​ക്ര​​മി​​ച്ച​​താ​​യും മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​റ​​ഞ്ഞു.

You must be logged in to post a comment Login