“മാ​​ന​​വി​​ക​​ത​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ൽ വി​​ശ്വാ​​സ​​സ​​മൂ​​ഹ​​ത്തി​​നു വ​​ലി​​യൊ​​രു ദൗ​​ത്യമുണ്ട്”​​

“മാ​​ന​​വി​​ക​​ത​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ൽ വി​​ശ്വാ​​സ​​സ​​മൂ​​ഹ​​ത്തി​​നു വ​​ലി​​യൊ​​രു ദൗ​​ത്യമുണ്ട്”​​

മാരാമണ്‍ : ന​​ഷ്ട​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന മാ​​ന​​വി​​ക​​ത​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ൽ വി​​ശ്വാ​​സ​​സ​​മൂ​​ഹ​​ത്തി​​നു വ​​ലി​​യൊ​​രു ദൗ​​ത്യ​​മു​​ണ്ടെന്ന് മാ​​ർ​​ത്തോ​​മ്മാ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ഡോ.​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത.മാരാമണ്‍ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു​  സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ​​നു​​ഷ്യ​​ത്വം വി​​ക​​ല​​മാ​​ക്ക​​പ്പെ​​ടു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വ്യ​​ക്തി​​ബ​​ന്ധ​​ങ്ങ​​ൾ ശി​​ഥി​​ല​​മാ​​കു​​ന്നു. തി​​രി​​ച്ച​​റി​​വു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണു നാം ​​ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ജ​ന്മ​മ ത​​ന്ന മാ​​താ​​പി​​താ​​ക്ക​​ളോ​​ടു​​ള്ള ക​​ട​​പ്പാ​​ടു​​ക​​ൾ മ​​റ​​ക്കു​​ന്നു. തി​​രു​​ത്ത​​ലു​​ക​​ൾ​​ക്കു​​ള്ള സ​​മ​​യ​​മാ​​ണി​​ത്. തെ​​റ്റു​​ക​​ൾ ഏ​​റ്റു​​പ​​റ​​ഞ്ഞു കു​​രി​​ശി​​ലെ സ്നേ​​ഹ​​ത്തെ മാ​​തൃ​​ക​​യാ​​ക്കി മാ​​ന​​വി​​ക​​ത​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​നു​​വേ​​ണ്ടി വി​​ശ്വാ​​സ ​മൂ​​ഹം ഉ​​ണ​​ര​​ണം.

മ​​ഹ​​ത്താ​​യ അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് കു​​രി​​ശി​​ലൂ​​ടെ വെ​​ളി​​പ്പെ​​ടു​​ന്ന​​ത്. തെ​​റ്റു​​ക​​ൾ​​ക്ക് മാ​​പ്പി​​ര​ന്നു പ​​റു​​ദീ​​സ​​യു​​ടെ വ​​ലി​​യ ഒ​​രു അ​​നു​​ഭ​​വ​​ത്തി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വാ​​ണ് മാ​​ന​​വി​​ക​​ത​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വെ​​ന്നും മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​റ​​ഞ്ഞു.

You must be logged in to post a comment Login