മാരാവിയില്‍ ഇത്തവണ ഈസ്റ്ററില്ല..?

മാരാവിയില്‍ ഇത്തവണ ഈസ്റ്ററില്ല..?

മാരാവി: ഫിലിപ്പൈന്‍സിലെ മാരാവി സെന്റ് മേരീസ് കത്തീഡ്രലില്‍ ഇത്തവണ ഈസ്റ്റര്‍ തിരുനാളോ വിശുദ്ധവാരാചരണകര്‍മ്മങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇസ്ലാമിക് ഭീകരരുടെ പോരാട്ടങ്ങളെയും ആക്രമണങ്ങളെയും തുടര്‍ന്ന് ദേവാലയത്തിന് കഴിഞ്ഞവര്‍ഷം കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇന്നും അത് പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് തീരുമാനമെടുത്തിരിക്കുന്നത്.

ആദ്യമായിട്ടാണ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്. ഐഎസ് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 200 ക്രൈസ്തവരെ ഭീകരര്‍ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയിരുന്നു.

You must be logged in to post a comment Login