ഫിലിപ്പൈന്‍സ്: തട്ടിക്കൊണ്ടുപോയ വൈദികന്‍ ജീവനോടെയുള്ളതായി പ്രതീക്ഷ

ഫിലിപ്പൈന്‍സ്: തട്ടിക്കൊണ്ടുപോയ വൈദികന്‍ ജീവനോടെയുള്ളതായി പ്രതീക്ഷ

മാരാവി: ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടെറെസിറ്റോ ചിറ്റോ ജീവനോടെയുള്ളതായി പ്രതീക്ഷ. ഞങ്ങള്‍ക്ക് ഇതുവരെയും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം ജീവനോടെയിരിക്കുന്നതായിട്ടാണ് ഞങ്ങള്‍ കരുതുന്നത്. മിലിട്ടറി വക്താവ് ലഫ്. കേണ്‍ ജോ അര്‍ ഹെറേറേ വ്യക്തമാക്കി. മാരാവിയിലെ വികാര്‍ ജനറാല്‍ ആയിരുന്നു ഫാ. ചിറ്റോ. തട്ടിക്കൊണ്ടുപോയതിന് ശേഷം അദ്ദേഹം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മിലിട്ടറിയും ഭീകരരും ചേര്‍ന്ന്  ഇവിടെ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. രണ്ടുലക്ഷത്തോളം ആളുകള്‍ സ്ഥലം വിട്ടുപോയിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ പെട്ട് നാനൂറോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

You must be logged in to post a comment Login