മാരാവി ഭീകരവാദികളില്‍ നിന്ന് സ്വതന്ത്രമായി ; ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പ്രഖ്യാപനം

മാരാവി ഭീകരവാദികളില്‍ നിന്ന് സ്വതന്ത്രമായി ; ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പ്രഖ്യാപനം

മനില: ഭീകരസ്വാധീനത്തില്‍ നിന്ന് മാരാവി സ്വതന്ത്രമായെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെറെറ്റോ പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഭീകരരുടെ സ്വാധീനമുണ്ടായിരുന്ന മാരാവിയിലെ അവസാനകേന്ദ്രത്തിന്റെയും നിയന്ത്രണം ഫിലിപ്പൈന്‍സ് സേന തിരികെ പിടിച്ചു. ഇവിടെ സന്ദര്‍ശിച്ചതിന് ശേഷം  തകര്‍ക്കപ്പെട്ട സ്‌കൂള്‍ കാമ്പസിന്റെ വേദിയില്‍ നിന്നായിരുന്നു ഇക്കാര്യം അറിയിച്ചത്.

മെയ് 23 നാണ് ഇസ്ലാമിക് സ്റ്റേറ്റ് മാരാവി കീഴടക്കിയത്. ഫിലിപ്പൈന്‍സ് പട്ടാളവും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു.

ഫിലിപ്പൈന്‍സ് ദേശീയപതാക ഇപ്പോള്‍ മാരാവിയിലെ മിക്കവീടുകളിലും കെട്ടിടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.

You must be logged in to post a comment Login