പള്ളിവികാരിയെ മയക്കികിടത്തി കവര്‍ച്ച : ഒരാള്‍ പിടിയില്‍

പള്ളിവികാരിയെ മയക്കികിടത്തി കവര്‍ച്ച : ഒരാള്‍ പിടിയില്‍

ഇടുക്കി: പള്ളിവികാരിയെ മയക്കികിടത്തി കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ഒക്ടോബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറയൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പിലിനെയാണ് മയക്കികിടത്തി മോഷണം നടത്തിയത്.

പുതുച്ചേരി മറമല നഗര്‍ ബല്‍റാം പേട്ട് സ്വദേശി അരുണ്‍കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തില്‍ പങ്കാളിയായ ഡോക്ടര്‍ യശ്വന്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് പള്ളിയില്‍ ഫാ. ഫ്രാന്‍സിസ് സേവനം ചെയ്തിരുന്ന സമയത്താണ് ഇവരുമായി പരിചയം ആരംഭിച്ചത്. പിന്നീട് മറയൂരിലെത്തിയ അച്ചന്റെ അടുക്കല്‍ സൗഹൃദം പുതുക്കാനെന്ന മട്ടിലാണ് ഇവരെത്തിയത്. മോഷണം നടന്നതിന്റെ തലേന്ന് അച്ചന്റെ അതിഥികളായി കിടന്നുറങ്ങിയ ഇവര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അച്ചനെ ഉറക്കിയതിന് ശേഷം മോഷണം നടത്തുകയായിരുന്നു.

കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികന്‍ എത്താതിരുന്നതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് അച്ചനെ മയക്കികിടത്തിയതും മോഷണം നടന്നതുമായ വിവരം പുറം ലോകമറിഞ്ഞത്.

You must be logged in to post a comment Login