മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയി ല്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം

മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയി ല്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം

വാഷിംഗ്ടന്‍ ഡി. സി: ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയി ല്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം . റാലിയോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കര്‍മ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവര്‍ ദണ്ഡവിമോചനത്തിനു അര്‍ഹരാണെന്നാണ് വാഷിംഗ്ടന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വൂയേളും അര്‍ലിംഗ്ടണ്‍ മെത്രാനായ മൈക്കേല്‍ ബുര്‍ബിഡ്ജും സംയുക്തമായി പ്രസിദ്ധീകരിച്ച കത്തില്‍  പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രായാധിക്യവും മാരകമായ രോഗവും കാരണം റാലിയില്‍ സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ക്കും കുമ്പസാരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും, പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തങ്ങളുടെ രോഗവും കഷ്ടതകളും ദൈവത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും  ചെയ്താല്‍ പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്നും സംയുക്തപ്രസ്താവനയില്‍ പറയുന്നു.

2018 ജനുവരി 18-നാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി . മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റേയും, ഡിഫെന്‍സ് ഫണ്ടിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വാഷിംഗ്ടന്‍ ഡി.സി. യില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’.

 

You must be logged in to post a comment Login