മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്ത് ട്രംപ്

മാർച്ച് ഫോർ ലൈഫിനെ അഭിസംബോധന ചെയ്ത് ട്രംപ്

വാഷിംങ്ടൺ: നാല്പത്തിയഞ്ചാമത് മാർച്ച് ഫോർ ലൈഫിനെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അഭിസംബോധന ചെയ്തു. ലൈവ് വീഡീയോ വഴിയാണ് ട്രംപ് റാലിയിൽ പങ്കെടുത്തവരെ സംബോധന ചെയ്തത്.

അബോർഷൻ നിയമവിധേയമാക്കിയ 1973 മുതലാണ് മനുഷ്യജീവന്‍റെ മഹത്വം ഉയർത്തിപിടിച്ചുകൊണ്ട് മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ലവ് സേവ്സ് ലൈവ്സ് എന്നതാണ് ഈ  വർഷത്തെ റാലിയുടെ വിഷയം.

ഇതിന് മുമ്പ് അമേരിക്കൻ പ്രസിഡന്‍റുമാരായ റൊനാൾഡ് റീ​ഗനും ജോർജ് ബുഷും ടെലിഫോൺ വഴി ലൗഡ് സ്പീക്കറിലൂടെ റാലിയെ സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ ലൈവ് വീഡിയോയിലൂടെ ആദ്യമായി റാലിയെ സംബോധന ചെയ്തത് ട്രംപാണ്.

You must be logged in to post a comment Login