മാര്‍ക്കോ റൂബിയോട് ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികള്‍

മാര്‍ക്കോ റൂബിയോട് ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികള്‍

വിസ്‌കോണ്‍സിന്‍: ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്ന മാര്‍ക്കോ റൂബിയോയോട് ആ പതിവ് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ രാഷ്ട്രീയപ്രവര്‍ത്തകനും ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്ററുമാണ് ഇദ്ദേഹം.

ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അമേരിക്കന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് നിരീശ്വരവാദികളുടെ അഭിപ്രായം. ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 1400 ഓളം അംഗങ്ങള്‍ ഇതിലുണ്ട്.

മൂന്നു മില്യന്‍ ഫോളവേഴ്‌സ് മാര്‍ക്കോ റുബിയോയ്ക്കുണ്ട്. ഒന്നോ രണ്ടോ ബൈബിള്‍ വചനങ്ങളല്ല മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അറുപതോളം ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്തതാണ് നിരീശ്വരവാദികളെ ചൊടിപ്പിച്ചത്. സൂര്യഗ്രഹണത്തെക്കുറിച്ച് ബൈബിള്‍ പുറപ്പാടിന്റെ പുസ്തകത്തിലെ തിരുവചനഭാഗമാണ് ഏറ്റവും ഒടുവിലായി അദ്ദേഹം ട്വീറ്റ് ചെയ്തത്. സൂര്യഗ്രഹണം ദൈവത്തിന്റെ പ്രവൃത്തിയാണെന്നായിരുന്നു ആ തിരുവചനഭാഗം.

You must be logged in to post a comment Login