കാന്‍സര്‍ രോഗിയെ പാട്ടുപാടി സന്തോഷത്തോടെ മരണത്തിനൊരുക്കിയ ഒരു നേഴ്‌സിന്റെ കഥ

കാന്‍സര്‍ രോഗിയെ പാട്ടുപാടി സന്തോഷത്തോടെ മരണത്തിനൊരുക്കിയ ഒരു നേഴ്‌സിന്റെ കഥ

3.5 മില്യന്‍ പ്രേക്ഷകര്‍ കണ്ട ഒരു വീഡിയോയെക്കുറിച്ചാണ് ഈ കുറിപ്പ്.

മാര്‍ഗററ്റ് സ്മിത്ത്  എന്ന വൃദ്ധ വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായത് ലിവര്‍ കാന്‍സറിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു അത്. മാര്‍ഗററ്റിന്റെ നേഴ്‌സായി നിയോഗിക്കപ്പെട്ടത് ഒലീവിയ ലന്യൂഫെല്‍ഡറും.

വൈകാതെ തന്നെ ഒലീവിയായ്ക്ക് മനസ്സിലായി മാര്‍ഗററ്റിന്റെ ജീവിതം ഇനി അധികകാലം ഭൂമിയില്‍ നീളുകയില്ലെന്ന്. എന്നാല്‍ ബാക്കിയുള്ള ജീവിതം വളരെ സന്തോഷകരമാക്കാന്‍ ഒലീവിയ തീരുമാനിച്ചു. പിന്നെ മാര്‍ഗററ്റിന്റെ സന്തോഷം കണ്ടെത്താനും അത് നല്കാനുമായി ഒലീവിയയുടെ ശ്രമം. ഡാന്‍സിംങ് ഇന്‍ ദ സ്‌ക്കൈ എന്ന ഗാനം തന്റെ ശവസംസ്‌കാരവേളയില്‍ പാടണമെന്ന ആഗ്രഹം മാര്‍ഗററ്റ് ഒലീവിയായെ അറിയിച്ചത് അത്തരമൊരു ദിവസമാണ്.

ദിനംപ്രതി മാര്‍ഗററ്റിന്റെ അസുഖം രൂക്ഷമായിക്കൊണ്ടിരുന്നു. അവരെ ഒരു നിമിഷം പോലും പിരിയാതെ ഒലീവിയ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ പാട്ടുപാടി കേള്‍പ്പിക്കുകയും ചെയ്തു.  ഇതിന്റെ വീഡിയോയാണ് മാര്‍ഗററ്റിന്റെ മകള്‍ പോസ്റ്റ് ചെയ്തത്.

ഒരു നേഴ്‌സിന്റെ രോഗിയോടുള്ള ദീനാനുകമ്പയുടെയും സമര്‍പ്പണത്തിന്റെയും ഉദാഹരണമായിട്ടാണ് ഇപ്പോള്‍  ഈ വീഡിയോ വാഴ്ത്തപ്പെടുന്നത്.

You must be logged in to post a comment Login