മാതാവിന്റെ പ്രത്യക്ഷീകരണം; എടവനക്കാടും ഇപ്പോള്‍ പേരാവൂരും

മാതാവിന്റെ പ്രത്യക്ഷീകരണം; എടവനക്കാടും ഇപ്പോള്‍ പേരാവൂരും

ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ശതാബ്ദി ആഘോഷങ്ങളിലൂടെ ആഗോള കത്തോലിക്കാ സഭ കടന്നുപോകുന്ന അവസരമാണല്ലോ ഇത്? കേരള സഭയും ഫാത്തിമാമാതാവിന്റെ തിരുസ്വരൂപപ്രയാണം നടത്തി ഈ അവസരത്തെ ഏറ്റവും മാതൃയോഗ്യമാക്കിത്തീര്‍ക്കുന്നതില്‍ ഒട്ടും പിന്നിലുമല്ല.

ഫാത്തിമാമാതാവ് അന്നും ഇന്നും ലോകത്തോട് പറയുന്നത് മറ്റൊന്നുമല്ല പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണ്. ലോകത്തിന്റെ പശ്ചാത്താപവും വ്യക്തികളുടെ മാനസാന്തരവും ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു മാതാവിന്റെ ഓരോ ദര്‍ശനങ്ങളും.

ഫാത്തിമാമാതാവിന്റെ തിരുസ്വരൂപ പ്രയാണം നടക്കുന്ന വേളയില്‍ തന്നെയായിരുന്നു എറണാകുളം ജില്ലയിലെ എടവനക്കാട് സെന്റ് അംബ്രോസ് ദേവാലയത്തില്‍ ഏതാനും കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഒന്നിലധികം തവണ മാതാവ് ഇവിടെ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ കണ്ണൂര്‍ പേരാവൂര്‍ എട്ടാം ക്ലാസുകാരന് മാതാവ് പ്രത്യക്ഷപ്പെടുകയും പഞ്ചക്ഷതങ്ങള്‍ സംഭവിക്കുകയും ചെയ്തതായ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

ഈ അടയാളങ്ങളെല്ലാം നമ്മോട് പറയുന്നത് എന്താണ്. കൂടുതല്‍ പ്രാര്‍ത്ഥിക്കണം.. ലോകത്തിന്റെ മാനസാന്തരത്തിന് വേണ്ടി..നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി..ലോകം മുഴുവന്‍ ഇപ്പോള്‍ പലതരത്തിലുള്ള ദുരന്തങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്.

ലോകാവസാനം എന്ന് ഭീതിയുണര്‍ത്തുന്ന വിധത്തിലുള്ള തിയതികളും ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ നാം പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ജാഗ്രതയുളളവരായിരിക്കുക..

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

You must be logged in to post a comment Login