ഒഡീഷയില്‍ മരിയന്‍ ഗ്രോട്ടോ തകര്‍ത്തു

ഒഡീഷയില്‍ മരിയന്‍ ഗ്രോട്ടോ തകര്‍ത്തു

ഭൂവനേശ്വര്‍: ഒഡീഷയില്‍ ഒരു പറ്റം അക്രമികള്‍ മരിയന്‍ ഗ്രോട്ടോ തകര്‍ത്തു.ബെര്‍ഹാംപൂര്‍ രൂപതയിലെ അമലോത്ഭവമാതാവിന്റെ ഗ്രോട്ടോയാണ് അജ്ഞാതരായ അക്രമികള്‍ തകര്‍ത്തത്. മാതാവിന്റെ ശിരസാണ് അക്രമികള്‍ തകര്‍ത്തത്.

മാര്‍ച്ച് നാലിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് സംഭവം. ഇടവകദേവാലയത്തില്‍ വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ബിഷപ് ഇടയസന്ദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു. ഫാ. അജിത് കുമാര്‍ നായിക് പറഞ്ഞു.

പ്രകോപനപരമോ നിഷേധാത്മകമോ ആയ യാതൊരു സമീപനവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുകയില്ല. ഞങ്ങള്‍ക്കുള്ളത് സങ്കടം മാത്രം. ജനങ്ങളെ ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭത്തിലേക്ക് നയിക്കാനും ഉദ്ദേശ്യമില്ല. അച്ചന്‍ വ്യക്തമാക്കി. ഡിസംബര്‍ എട്ടിന്

അമലോത്ഭവമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ ഇവിടെ എത്തിച്ചേരാറുണ്ടായിരുന്നു.

You must be logged in to post a comment Login