ആ സിനിമയില്‍ അഭിനയിച്ചതിന് ഞാന്‍ പിന്നീട് ദൈവത്തോട് മാപ്പ് ചോദിച്ചു: മാര്‍ക്ക് വാല്‍ബെര്‍ഗ്

ആ സിനിമയില്‍ അഭിനയിച്ചതിന് ഞാന്‍ പിന്നീട് ദൈവത്തോട് മാപ്പ് ചോദിച്ചു: മാര്‍ക്ക് വാല്‍ബെര്‍ഗ്

ഹോളിവുഡ് താരവും റോമന്‍ കത്തോലിക്കാ സഭാംഗവുമായ മാര്‍ക്ക് വാല്‍ബര്‍ഗ് അടുത്തയിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞതത്. ചില തെറ്റായ തിരഞ്ഞെടുപ്പുകള്‍ ജീവിതത്തില്‍ നടത്തിയ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തിലാണ് ഇദ്ദേഹം ഈ കുറ്റസമ്മതം നടത്തിയത്.

ഞാന്‍ ദൈവത്തോട് എനിക്ക് വേണ്ടി മാപ്പപേക്ഷ നടത്തിയിട്ടുണ്ട്. ബൂഗീ നൈറ്റ്‌സ് എന്ന സിനിമയില്‍ അഭിനയിച്ചതിനെയോര്‍ത്ത്. വാല്‍ബെര്‍ഗ് പറഞ്ഞു.

1997 ല്‍ പുറത്തിറങ്ങിയ ഈ ബൂഗി നൈറ്റ്‌സ് ഹിറ്റ് സിനിമയായിരുന്നു. പോണ്‍ ഇന്‍ഡ്രസ്ട്രിയെക്കുറിച്ചുള്ള സിനിമയായിരുന്നു അത്. അമേരിക്കയിലെ കത്തോലിക്കാ യുവജനങ്ങളെ ഊര്‍ജ്ജ്വസ്വലരാക്കാനുള്ള ഒരു പ്രോഗ്രാമിന്റെ പ്രമോഷന് വേണ്ടി ചിക്കാഗോയില്‍ കര്‍ദിനാള്‍ ബ്ലെയ്‌സ് കുപ്പിച്ചിനെ കാണാന്‍ എത്തിയതായിരുന്നു ഇദ്ദേഹം.

ദൈവത്തിന് സിനിമ വളരെ ഇഷ്ടമാണെന്നാണ് താന്‍ കരുതുന്നതെന്നും നടന്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞകാലത്ത് ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചതോര്‍ത്ത് ദൈവത്തോട് മാപ്പ് ചോദിച്ചിട്ടുണ്ടോ അതില്‍ ഏറ്റവും മുമ്പന്തിയിലുളളത് ബൂഗി നൈറ്റ്‌സ് ആണ്. കഴിഞ്ഞ കാലത്തെ തെറ്റുകളെക്കുറിച്ച് തുറന്നുപറയാന്‍ തനിക്ക് മടിയില്ലെന്നും നടന്‍ വ്യക്തമാക്കി.

2016 ല്‍ ഒരു വീഡിയോ സന്ദേശത്തില്‍ തന്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും മക്കളുടെ വിശ്വാസജീവിതത്തില്‍ വൈദികരുടെ പങ്കിനെക്കുറിച്ചും വാല്‍ബെര്‍ഗ് തുറന്നു സംസാരിച്ചിരുന്നു. എല്ലാ ദിവസവും തന്നെ വഴിനടത്താനുള്ള ശക്തിക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടെന്നും അന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.

You must be logged in to post a comment Login